ലോകകപ്പ് സന്നാഹമത്സരങ്ങൾക്ക് തുടക്കം, ശ്രീലങ്കയെ തകർത്ത് നെതർലൻഡ്സ്, ഓസീസിനായി വാർണർ വെടിക്കെട്ട്

Netherlands, Worldcup
അഭിറാം മനോഹർ| Last Modified ബുധന്‍, 29 മെയ് 2024 (12:47 IST)
Netherlands, Worldcup
ടി20 ലോകകപ്പിന് മുന്‍പായുള്ള സന്നാഹമത്സരത്തില്‍ ശ്രീലങ്കയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി. നെതര്‍ലന്‍ഡ്‌സാണ് 20 റണ്‍സിന് ശ്രീലങ്കയെ തോല്‍പ്പിച്ചത്. ഫ്‌ളോറിഡയിലെ ലൗഡര്‍ഹില്‍സില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത നെതര്‍ലന്‍ഡ്‌സ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 181 റണ്‍സെടുത്തപ്പോള്‍ മറുപടി ബാറ്റിംഗിനിറങ്ങിയ 18.5 ഓവറില്‍ 161 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. 28 പന്തില്‍ 55 റണ്‍സെടുത്ത റിട്ടയര്‍ഡ് ഹര്‍ട്ടായ ലെവിറ്റാണ് നെതര്‍ലാന്‍ഡ്‌സിനെ മികച്ച നിലയിലെത്തിച്ചത്.


മറുപടി ബാറ്റിംഗിനിറങ്ങിയ ശ്രീലങ്കയ്ക്ക് 30 റണ്‍സെടുക്കുന്നതിനിടെ 4 വിക്കറ്റുകള്‍ നഷ്ടമായി. അവസാന ഓവറുകളില്‍ 15 പന്തില്‍ 43 റണ്‍സുമായി നായകന്‍ വാനിന്ദു ഹസരങ്ക പൊരുതിയെങ്കിലും വിജയം എത്തിപിടിക്കാനായില്ല. തുടര്‍ച്ചയായി 5 സിക്‌സുകള്‍ പറത്തിയാണ് ഹസരങ്ക 43 റണ്‍സ് നേടിയത്. അതേസമയം നമീബിയയുമായുള്ള സന്നാഹമത്സരത്തില്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 10 ഓവറില്‍ തന്നെ വിജയം കണ്ടു.21 പന്തില്‍ 54 റണ്‍സുമായി തിളങ്ങിയ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിനായി തിളങ്ങിയത്. 3 വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു ഓസീസിന്റെ വിജയം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :