റീ-റിലീസിന് ഒരുങ്ങി വിജയുടെ 'മാസ്റ്റര്‍',തമിഴ്‌നാട്ടില്‍ അല്ല പ്ലാന്‍ വേറെ

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 മെയ് 2024 (16:23 IST)
2021 ല്‍ റിലീസ് ചെയ്ത തമിഴ് ചിത്രമാണ് മാസ്റ്റര്‍. വിജയുടെ കരിയറിലെ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി മാറിയ ആക്ഷന്‍ ഡ്രാമ വീണ്ടും റിലീസ് ചെയ്യുന്നു.ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം തമിഴ്‌നാട്ടില്‍ അല്ല റീ-റിലീസ് ചെയ്യുന്നത്.

മാസ്റ്റര്‍' ഉടന്‍ യൂറോപ്പിലെ തിയറ്ററുകളില്‍ വീണ്ടും റിലീസ് ചെയ്യും, ചിത്രത്തിന്റെ വിതരണ അവകാശം സ്വന്തമാക്കിയവര്‍ സോഷ്യല്‍ മീഡിയ പേജിലൂടെ റീ റിലീസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. റീ-റിലീസിനെക്കുറിച്ചുള്ള കൂടുതല്‍ അപ്ഡേറ്റുകള്‍ വരുംദിവസങ്ങളില്‍ പുറത്തുവരും.

വിജയ്യുടെ 'ഗില്ലി' റീ-റിലീസിന്റെ മെഗാ വിജയത്തിന് ശേഷം, നടന്റെ നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ റീ റിലീസ് പ്ലാനുമായി എത്തിയിട്ടുണ്ട്.വിജയ്യുടെ 2009-ല്‍ പുറത്തിറങ്ങിയ 'വില്ല്' ജൂണില്‍ വീണ്ടും റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു, നടന്റെ അടുത്ത റിലീസായ 'ഗോട്ട്' സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളില്‍ എത്തും.

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത 'മാസ്റ്റര്‍'ല്‍ വിജയ്, വിജയ് സേതുപതി, മാളവിക മോഹനന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.250 കോടിയിലധികം കളക്ഷന്‍സ് സിനിമ നേടിയിരുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :