ചെന്നൈ|
aparna shaji|
Last Updated:
ചൊവ്വ, 17 മെയ് 2016 (11:20 IST)
തമിഴ്നാട്ടിൽ മതിയായ ഭൂരിപക്ഷത്തോടെ ഡി എം കെ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോൾ ഫലം. ഫലം വന്നതോടെ പിന്നാക്കം പോയതിന്റെ ഞെട്ടലിലാണ് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത. അതേസമയം, തങ്ങൾ ജയിച്ചുവെന്ന് ഡി എം കെ അധ്യക്ഷൻ കരുണാനിധി പ്രതികരിച്ചു.
തമിഴ്നാട്ടിൽ 76 ശതമാനം പോളിംഗ് രേഖപ്പെടുത്തി. എക്സിറ്റ് പോളിന്റെ ഫലത്തിൽ ഡി എം കെ 118 സീറ്റും അണ്ണാ ഡി എം കെ 99 വരെ സീറ്റും നേടും. ഗ്രാമങ്ങളില്‍ വോട്ടിങ് ശതമാനം കൂടിയതും നഗരങ്ങളില്‍ കുറഞ്ഞതും അണ്ണാ ഡി എം കെക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. തമിഴ് ഗ്രാമങ്ങളിലെ എം ജി ആര്‍ ആരാധകര്‍ പരമ്പരാഗതമായി അണ്ണാ ഡി എം കെക്കൊപ്പമാണ്.
ജയമുറപ്പിച്ചായിരുന്നു
ജയലളിത വോട്ട് രേഖപ്പെടുത്താൻ എത്തിയത്. എന്നാൽ അപ്രതീക്ഷിതമായായിരുന്നു കരുണാനിധിയുടെ മുന്നേറ്റം. അതേസമയം, തമിഴ്നാടിന്റെ വിധിക്കായി രണ്ടു ദിവസം കാത്തിരിക്കൂ എന്നായിരുന്നു ജയലളിതയുടെ പ്രതികരണം.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ്
ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം