തമിഴ്നാട് മുഖ്യമന്ത്രി ജയലളിത ആശുപത്രിയില്‍; ആരോഗ്യനില തൃപ്‌തികരമെന്ന് ആശുപത്രി അധികൃതര്‍

ജയലളിത ആശുപത്രിയില്‍

ചെന്നൈ| Last Modified വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (08:10 IST)
തമിഴ്നാട് മുഖ്യമന്ത്രിയും അണ്ണാ ഡി എം കെ നേതാവുമായ ജെ ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും നിര്‍ജ്ജലീകരണവും മൂലം ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

പ്രാഥമിക പരിശോധനയ്ക്ക് ശേഷം ജയലളിതയെ പ്രത്യേക വാര്‍ഡിലേക്ക് മാറ്റി. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം ആദ്യമായാണ് അധികൃതര്‍ സ്ഥിരീകരിക്കുന്നത്. തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു. 68കാരിയായ ജയലളിതയെ ഒരു ദിവസത്തെ നിരീക്ഷണത്തിന് നിര്‍ദ്ദേശിച്ചതായും അധികൃതര്‍ വ്യക്തമാക്കി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :