മുംബൈ|
AISWARYA|
Last Updated:
ബുധന്‍, 3 ജനുവരി 2018 (07:59 IST)
പ്രകാശ് അംബേദ്ക്കറുടെ നേതൃത്വത്തില്‍ ഭാരിപ ബഹുജന്‍ മഹാസംഗ് ആഹ്വാനം ചെയ്ത മഹാരാഷ്ട്ര ബന്ദിന് പിന്തുണയുമായി സിപിഐഎമ്മും രംഗത്ത്. സംസ്ഥാനത്തെ എല്ലാ ജനാധിപത്യ മതേതര ശക്തികളും സമരത്തെ പിന്തുണയ്ക്കണമെന്ന് സിപിഐഎം ആഹ്വാനം ചെയ്തു.
ദളിതര്‍ക്കെതിരായ ആക്രമണം കൈകാര്യം ചെയ്ത മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടിയെ ബന്ദിന് പിന്തുണ നല്‍കുന്നതിലൂടെ അപലപിക്കുന്നതായും സിപിഐഎം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. മഹാരാഷ്ട്ര ബന്ദിന് മഹാരാഷ്ട്ര ഡെമോക്രാറ്റിക് ഫ്രണ്ട്, മഹാരാഷ്ട്ര ലെഫ്റ്റ് ഫ്രണ്ട് എന്നിവയ്ക്ക് പുറമെ 250ഓളം സംഘടനകളുടെ പിന്തുണയുള്ളതായി പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞിരുന്നു. ദളിതുകള്‍ക്കെതിരായ ആക്രമണത്തിന് പിന്നില്‍ ഹിന്ദു ഏകതാ അഗാദി എന്ന സംഘടനയാണെന്ന് പ്രകാശ് അംബേദ്ക്കര്‍ പറഞ്ഞു.