ന്യൂഡല്‍ഹി|
AISWARYA|
Last Updated:
ചൊവ്വ, 2 ജനുവരി 2018 (12:08 IST)
പുരുഷന്‍മാരുടെ തുണയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനം നടത്താന്‍ സൗകര്യമൊരുക്കിയത് കേന്ദ്രസര്‍ക്കാരാണെന്ന പ്രധാനമന്ത്രിയുടെ അവകാശവാദത്തെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. നിരവധി കമന്റുകളാണ് മോദിക്കെതിരെ വരുന്നത്. 2018 ലെങ്കിലും താങ്കള്‍ കള്ളം പറയുന്നത് നിര്‍ത്തണം എന്നാണ് ഒരാളുടെ കമന്റ്. സൗദിയില്‍ സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് അനുവദിച്ചതിലും മോദിയുടെ ഇടപെടലുണ്ടെന്നാണ് മറ്റൊരാളുടെ കമന്റ്.
പുരുഷന്റെ കൂടെയല്ലാതെ ഹജ് തീർഥാടനത്തിനു സ്‌ത്രീകൾക്കു സൗകര്യമൊരുക്കാനുള്ള തീരുമാനത്തിലൂടെ താൻ നീക്കം ചെയ്തത് വലിയ ഒരു അനീതിയായിരുന്നുവെന്ന് പ്രധാനമന്ത്രി
അവകാശവാദം ഉയര്‍ത്തിയിരുന്നു. സൗദിയുടെ തീരുമാനത്തിന്റെ അടിസ്‌ഥാനത്തിൽ ഈ വർഷം സംഘമായി സ്ത്രീകള്‍ക്ക് ഹജ് തീർഥാടനം നടത്താം. അതനുസരിച്ചു കേരളത്തിൽ നിന്ന് 281 കവറുകളിലായി അപേക്ഷിച്ച 1124 സ്ത്രീകൾക്ക് ഇത്തവണ കേന്ദ്ര ഹജ് കമ്മിറ്റി അനുമതി നൽകിയതായി സംസ്‌ഥാന ഹജ് കമ്മിറ്റി അധ്യക്ഷൻ തൊടിയൂർ മുഹമ്മദ് മൗലവി പറഞ്ഞു.
പുരുഷൻമാർ ഒപ്പമില്ലാതെ സ്‌ത്രീകൾ ഹജിന് എത്തുന്നതിനു നേരത്തെ വിലക്കുണ്ടായിരുന്നു.