ചെന്നൈ|
Last Updated:
വെള്ളി, 1 ഓഗസ്റ്റ് 2014 (11:35 IST)
തമിഴ്നാടുകാരായ മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കാന്‍ ശ്രീലങ്കയുടെമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട്
ജയലളിത മോഡിക്ക് എഴുതിയ കത്തുകള്‍ പ്രണയലേഖനം പോലെയെന്ന് ശ്രീലങ്കന്‍ സേനയുടെ വെബ്സൈറ്റ്. ഡിഫന്‍സ്. എല്‍ കെ (defence.lk) എന്ന സൈറ്റിലാണ് ലേഖനം വന്നിരിക്കുന്നത്.
ഷീനാലി ഡി അഡഗെ എന്ന ആള്‍ എഴുതിയ ലേഖനത്തില്‍ ബോട്ട് മുതലാളികളാണ് മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ കടലില്‍ മത്സ്യബന്ധനത്തിന് പ്രേരിപ്പിക്കുന്നതെന്നും യാഥാര്‍ത്ഥ്യങ്ങള്‍ ജയലളിത മനസ്സിലാക്കണമെന്നും
പറയുന്നു. കച്ചത്തീവിനേപ്പറ്റിയും ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.എന്നാല്‍ ലേഖനം ഷീനാലി ഡി അഡഗെയുടെ മാത്രം അഭിപ്രായമാണെന്നും
ഇത് തങ്ങളുടെ നിലപാടല്ലെന്നും വെബ്സൈറ്റില്‍ ശ്രീലങ്കന്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്.