താലിബാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു; അഫ്ഗാനില്‍ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം നാല് ലക്ഷം കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ശനി, 14 ഓഗസ്റ്റ് 2021 (13:37 IST)
അഫ്ഗാനിസ്ഥാനിലെ പാക്ത്യ പ്രവിശ്യയില്‍ താലിബാന്‍ കൊവിഡ് വാക്‌സിനേഷന്‍ നിരോധിച്ചു. പ്രദേശത്തെ ആശുപത്രിയില്‍ വാക്‌സിനേഷന്‍ നിരോധിച്ചുകൊണ്ടുള്ള നോട്ടീസ് താലിബാന്‍ പതിച്ചിട്ടുണ്ട്. നിലവില്‍ ഐക്യരാഷ്ട്രസഭയുടെ പദ്ധതി പ്രകാരമാണ് അഫ്ഗാനിസ്ഥാനില്‍ വാക്‌സിന്‍ എത്തുന്നത്. അതേസമയം അഫ്ഗാനില്‍ നിന്ന് ഇതുവരെ പാലായനം ചെയ്തവരുടെ എണ്ണം നാല് ലക്ഷം കടന്നു.

അഫ്ഗാനിസ്ഥാനിലെ 34പ്രവശ്യകളില്‍ 18എണ്ണവും താലിബാന്‍ പിടിച്ചെടുത്തിട്ടുണ്ട്. കാബൂളിന് ഏകദേശം 50കിലോമീറ്റര്‍ അകലെ മാത്രമാണ് ഇപ്പോള്‍ താലിബാന്‍.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :