അർധനഗ്ന രംഗങ്ങൾ ഷൂട്ട് ചെയ്തപ്പോൾ സെറ്റിൽ 15 പേർ മാത്രം, അവർ എന്റെ ഭർത്താക്കന്മാർ ആണെന്ന് തോന്നിപ്പോയി: അമല പോൾ

Last Updated: ഞായര്‍, 7 ജൂലൈ 2019 (18:34 IST)
താൻ പ്രതീക്ഷിച്ച രീതിയിലുള്ള കഥാപാത്രങ്ങളോ സിനിമകളോ ലഭിക്കാതായപ്പോൽ അഭിനയം നിർത്താമെന്ന് തീരുമാനിച്ച സമയത്താണ് സംവിധായകൻ രത്നകുമാർ തന്നെ ആടൈയ്ക്കായി സമീപിക്കുന്നതെന്ന് നടി അമല പോൾ. സത്യത്തില്‍ തിരക്കഥ വായിച്ചപ്പോള്‍ താൻ ഞെട്ടിപ്പോയെന്ന് അമല പറയുന്നു.

‘സംവിധായകന്‍ രത്‌നകുമാര്‍ എന്നോട് കഥ പറഞ്ഞപ്പോള്‍ അത് സത്യത്തില്‍ അദ്ദേഹം എഴുതിയതാണെന്ന് പോലും ഞാന്‍ വിശ്വസിച്ചില്ല. ഇത് ഏതെങ്കിലും ഇംഗ്ലീഷ് സിനിമയുടെ റീമേക്ക് ആകുമെന്നാണ് കരുതിയത്. - അമല പറയുന്നു.

ആടൈയുടെ ട്രെയിലര്‍/ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. ചടങ്ങില്‍ അണിയറ പ്രവര്‍ത്തകരെക്കുറിച്ച് അമല പോള്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായി മാറിയിരുന്നു. തനിക്ക് ചിത്രീകരണം സമയം സെറ്റില്‍ പതിനഞ്ച് ഭര്‍ത്താക്കന്മാരുണ്ടെന്ന് തോന്നിപ്പോയി എന്നായിരുന്നു നടി പറഞ്ഞത്. അർധനഗ്ന രംഗങ്ങൾ ചിത്രീകരിച്ചപ്പോൾ സെറ്റിൽ 15 പേർ മാത്രമേ ഉണ്ടായിരുന്നുള്ളു.

ആ രംഗങ്ങള്‍ ചിത്രീകരിക്കുന്ന സമയം താന്‍ സുരക്ഷിതയായിരുന്നുവെന്നും പതിനഞ്ച് പേര്‍ ചുറ്റും നില്‍ക്കുമ്പോള്‍ താന്‍ പാന്ത്രാലി ആണെന്ന് തോന്നിപ്പോയെന്നും നടി പറഞ്ഞു. മഹാഭാരതത്തിലെ പാഞ്ചാലിയെ ഉദാഹരണമായി പറഞ്ഞുകൊണ്ടാണ് നടി ഇത് വിശദീകരിച്ചത്.

സിനിമയുടെ രണ്ടാം പകുതിയിലാണ് അര്‍ദ്ധ നഗ്ന രംഗങ്ങള്‍ വരുന്നതെന്നും ആദ്യ ദിവസം ഇത് ഷൂട്ട് ചെയ്യുമ്പോള്‍ കുറച്ച് ടെന്‍ഷനുണ്ടായിരുന്നുവെന്നും നടി പറയുന്നു. നല്ല ബോള്‍ഡായി നിന്ന് ചെയ്യാമെന്ന് വിചാരിച്ചാലും അത്തരം രംഗങ്ങള്‍ ഷൂട്ട് ചെയ്യുന്ന സമയമാണ് ടെന്‍ഷന്‍ കൂടുക. ആ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിന് മുന്‍പായി സംവിധായകനോട് ഷൂട്ടിംഗില്‍ പങ്കെടുക്കുന്നവരെക്കുറിച്ചും എല്ലാ സേഫ് അല്ലെയേന്നും തിരക്കിയിരുന്നു. എല്ലാം ഒകെ ആയ ശേഷമാണ്‌ കാരവാനില്‍ നിന്ന് ഇറങ്ങി സെറ്റിലേക്ക് വന്നത്.

ക്രൈം ത്രില്ലര്‍ ജോണറിലുള്ള ചിത്രമാണ് ആടൈ.അമല പോളിന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞതാണ് ഈ സിനിമയിലെ കഥാപാത്രമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. രത്നകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാമിനി എന്ന കഥാപാത്രമായാണ് അമല എത്തുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :