പാർലമെന്റിൽ തീവ്രവാദികൾ; മാപ്പ് പറയില്ല, ഇഷ്ട്മുള്ളത് പറയാനുള്ള അവകാശമുണ്ടെന്ന് സാധ്വി പ്രാചി

പാർലമെന്റിൽ തീവ്രവാദികളുണ്ടെന്ന് വിവാദ പ്രസ്താവന നടത്തിയ വി എച് പി നേതാവ് സ്വാധി പ്രാചി മാപ്പ് പറയില്ലെന്ന് അറിയിച്ച് രംഗത്ത്. പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന രാജ്യസഭയുടെ ആവശ്യമാണ് സ്

ന്യൂഡൽഹി| aparna shaji| Last Updated: വ്യാഴം, 28 ഏപ്രില്‍ 2016 (11:06 IST)
പാർലമെന്റിൽ തീവ്രവാദികളുണ്ടെന്ന് വിവാദ പ്രസ്താവന നടത്തിയ വി എച് പി നേതാവ് സ്വാധി പ്രാചി മാപ്പ് പറയില്ലെന്ന് അറിയിച്ച് രംഗത്ത്. പ്രസ്താവന പിൻവലിച്ച് നിരുപാധികം മാപ്പു പറയണമെന്ന രാജ്യസഭയുടെ ആവശ്യമാണ് സ്വാധി പ്രാചി തള്ളിയത്. രാജ്യസഭയുടെ ആവശ്യപ്രകാരം അവകാശ കമ്മിറ്റിയുടെ മുന്നിൽ ഹാജരായ സ്വാധി പ്രാചി തന്റെ തീരുമാനം അറിയിക്കുകയായിരുന്നു.

ഇഷ്ട്മുള്ളത് പറയാനുള്ള അവകാശം തനിക്കുണ്ടെന്നും താൻ മാപ്പ് പറയില്ലെന്നും അവർ വ്യക്തമാക്കി. അതോടൊപ്പം പാർലമെന്റിനെ അപമാനിച്ചിട്ടില്ലെന്നും സ്വാധി പ്രചി കൂട്ടിച്ചേർത്തു. തനിക്കെതിരെ കമ്മിറ്റി ഒപ്പുവെച്ചുവെന്നും മാപ്പ് പറയുവാൻ ഒരുപാട് തവണ നിർബന്ധം ചെലുത്തിയെന്നും സ്വാധി പ്രാചി അറിയിച്ചു. കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.

യാക്കൂബ് മേമന്റെ വധശിക്ഷയെ എതിർത്ത പ്രതിപക്ഷത്തെ എം‌പിമാരെയാണ് സാധ്വി പ്രാചി വിമര്‍ശിച്ചത്. പാര്‍ലമെന്റിലും ഒന്നു രണ്ട് തീവ്രവാദികളുണ്ടെന്നും, അവരാണ് കോടതി ശിക്ഷിച്ച യാക്കൂബ് മേമന്റെ മരണത്തെച്ചൊല്ലി വേദനിക്കുന്നതെന്നും, ഇത് അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നുമായിരുന്നു സ്വാധി പ്രസംഗിച്ചത്. തീപ്പൊരി പ്രസംഗങ്ങളിലൂടെ മുമ്പും സ്വാധ്വി പ്രാചി വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാംഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :