അഭിറാം മനോഹർ|
Last Modified ഞായര്‍, 29 ഓഗസ്റ്റ് 2021 (15:57 IST)
രാജ്യത്തിനകത്തേക്കും പുറത്തേക്കുമുള്ള അന്താരാഷ്ട്ര വിമാനസർവീസുകളുടെ വിലക്ക് നീട്ടി കേന്ദ്രസർക്കാർ. കൊവിഡ് മൂന്നാം തരംഗഭീഷണി നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.ഞായറാഴ്ചയാണ് സെപ്റ്റംബര്‍ 30 വരെ വിലക്ക് നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കിയത്.
അന്താരാഷ്ട്ര കാര്‍ഗോ വിമാനങ്ങളെയും ഡി.ജി.സി.എ അംഗീകാരമുള്ള ചില വിമാന സര്‍വീസുകളെയും വിലക്കില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസുകൾ കുറയുന്നത് പ്രകാരം ചില പാതകളിൽ സർവീസ് നടത്തും. കൊവിഡ് മഹാമാരിയെ തുടർന്ന് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 23നാണ് അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.