1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. sushama swaraj on twitter about yeman

യമന്‍ സംഘര്‍ഷഭരിതം; ഇനി ഒഴിപ്പിക്കല്‍ സാധ്യമല്ലെന്ന് സുഷമാ സ്വരാജ്

യമനില്‍ നിന്ന് ഇനി ഒഴിപ്പിക്കല്‍ ഇല്ല: സുഷമ സ്വരാജ്

യമന്‍
ആഭ്യന്തര യുദ്ധം കലുഷിതമായ യമനില്‍നിന്ന് കൂടുതല്‍ ഇന്ത്യക്കാരെ ഇനി ഒഴിപ്പിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യമനിലെ ഇന്ത്യന്‍ എംബസി പൂട്ടിക്കഴിഞ്ഞതായി മന്ത്രി വിശദീകരിച്ചു. ഹൈദരാബാദില്‍നിന്നുള്ള ഒരു സ്ത്രീ കുട്ടികള്‍ക്കൊപ്പം സനാഇല്‍ നിന്ന് 127 കിലോമീറ്റര്‍ അകലെ ഹജ്ജയില്‍ കുടുങ്ങിയെന്ന വിവരം പങ്കുവെച്ചതിനോട് ട്വിറ്ററില്‍ പ്രതികരിക്കുകയായിരുന്നു മന്ത്രി.
 
യമനില്‍നിന്ന് 4500 ഇന്ത്യക്കാരെയും 2500 വിദേശികളെയും ഇന്ത്യ ഒഴിപ്പിച്ചതാണെന്നും, ഒഴിപ്പിച്ചു മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ നടന്നപ്പോള്‍ കഴിയുന്നത്ര ഇന്ത്യക്കാരും നാട്ടിലേക്ക് മടങ്ങണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിരുന്നതായും മന്ത്രി വിശദീകരിച്ചു. ഇന്ത്യയിലേക്ക് ഒഴിപ്പിച്ചു മാറ്റിയവരില്‍ ചിലര്‍ വീണ്ടും യമനിലേക്ക് മടങ്ങിയിട്ടുണ്ട്. ഇന്ത്യക്ക് ഇപ്പോള്‍ യമനില്‍ എംബസി ഇല്ല. സംഘര്‍ഷഭരിതമാണ് യമനിലെ സാഹചര്യം. ഈ ഘട്ടത്തില്‍ ഒഴിപ്പിച്ചു മാറ്റല്‍ പ്രയാസമാണ് മന്ത്രി പറഞ്ഞു.
അടുത്ത ലേഖനം
സൗദിയിലെ തൊഴിൽ പ്രശ്നം; മലയാളികൾക്ക് നാട്ടിലേക്ക് മടങ്ങാം, പ്രവാസികളുടെ മുഴുവൻ ചെലവും സർക്കാർ വഹിക്കുമെന്ന് മുഖ്യമന്ത്രി