പ്രമോദ് മുത്തലിഖിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 31 ഓഗസ്റ്റ് 2015 (13:53 IST)
ശ്രീരാമസേന നേതാവ് പ്രമോദ് മുത്തലിഖിനെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. മുത്തലിഖിന് ഗോവയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച ബോംബെ ഹൈകോടതിയുടെ നടപടി സുപ്രീം കോടതി ശരിവെച്ചു.

‘നിങ്ങളെന്താണ് മംഗലാപുരത്തു ചെയ്യുന്നത്? നിങ്ങള്‍ സദാചാര പോലീസുകാരനാകുകയാണോ? നിങ്ങളെ പുറത്താക്കുന്നതില്‍ ഹൈക്കോടതി എടുത്ത തീരുമാനം ശരിയാണ്. അടുത്ത ആറുമാസത്തേക്ക് ഇയാളെ ഗോവയില്‍ പ്രവേശിക്കുന്നതില്‍ നിന്നും വിലക്കുന്നു.’ സുപ്രീം കോടതി പറഞ്ഞു.

ഗോവയിലേക്ക് പ്രവേശനാനുമതി നിഷേധിച്ച നടപടി തന്റെ മൗലികാവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നായിരുന്നു മുത്തലിഖിന്റെ വാദം. 2009ല്‍ പബുകളില്‍ സ്ത്രീകള്‍ക്ക് നേരൈ നടത്തിയ ആക്രമണത്തിലൂടെയാണ് കുപ്രസിദ്ധിയാര്‍ജ്ജിച്ച ആളാണ് മുത്തലിഖ്ല്‍. ഈ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ രാജ്യത്ത് ആകമാനം വ്യാപകമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :