ഇനി ബൈക്കിനു പിന്നിലിരിക്കാനും ഹെല്‍മെറ്റ് വേണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി| VISHNU N L| Last Modified ബുധന്‍, 19 ഓഗസ്റ്റ് 2015 (20:04 IST)
ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കണമെന്നും, ഇരുചക്ര വാഹനങ്ങളുടെ പിന്നിലെ സീറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കണമെന്നും സുപ്രീം കോടതി. ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവരുടെ ലൈസന്‍സ് മൂന്നു മാസത്തേക്കു റദ്ദാക്കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

റോഡുസുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ ആവശ്യമായ ശുപാർശകൾ നൽകാൻ ജസ്റ്റിസ്. കെ. എസ്. രാധാകൃഷ്ണന്‍ അധ്യക്ഷനായ സമിതിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഈ കമ്മിറ്റി നൽകിയ ശുപാർശകളുടെ അടിസ്ഥാനത്തിലാണ് റോഡ് സുരക്ഷാ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്.

അമിതവേഗം, മദ്യപിച്ച് വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങൾ ഗൗരവകരമായി കാണമെന്നും സുപ്രീം കോടതി നിർദേശിച്ചു. നിയമം ലംഘിക്കുന്നവർക്ക് രണ്ട് മണിക്കൂർ നിർബന്ധിത കൗൺസിലങ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. കാറുകളിൽ യാത്ര ചെയ്യുന്നവർ സീറ്റ് ബെൽറ്റ് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ദേശീയപാതകളിൽ പെട്രോളിങ്ങ് കർശനമാക്കാനും കോടതി സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :