എന്‍റെ ചിത്രത്തില്‍ മഞ്ജു വാര്യരില്ല: ഗീതു മോഹന്‍‌ദാസ്

Last Updated: വെള്ളി, 27 ജൂണ്‍ 2014 (13:41 IST)
ഗീതു മോഹന്‍‌ദാസ് സംവിധാനം ചെയ്യുന്ന പുതിയ മലയാള ചിത്രത്തില്‍ മഞ്ജു വാര്യര്‍ അഭിനയിക്കുന്നതായുള്ള വാര്‍ത്ത ഗീതു മോഹന്‍‌ദാസ് നിഷേധിച്ചു. തന്‍റെ അടുത്ത സിനിമയില്‍ മഞ്ജു അഭിനയിക്കുന്നില്ലെന്ന് ഗീതു വ്യക്തമാക്കി.

ഗീതു ഇപ്പോള്‍ തന്‍റെ പുതിയ സിനിമയുടെ തിരക്കഥാ രചനയിലാണ്. വളരെ ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ ചുറ്റിപ്പറ്റിയുള്ള ഒരു കഥ തന്നെയാണ് അത്. പക്ഷേ നായിക മഞ്ജു വാര്യര്‍ അല്ല എന്നാണ് ഇപ്പോള്‍ ഗീതു വ്യക്തമാക്കിയിരിക്കുന്നത്.

ലയേഴ്സ് ഡയസ് എന്ന കഴിഞ്ഞ ചിത്രം ഗീതുവിന് ദേശീയ തലത്തില്‍ തന്നെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിക്കൊടുത്തിരിക്കുന്നു. ആ ചിത്രത്തിലെ അഭിനയത്തിനാണ് അഞ്ജലി ഥാപയ്ക്ക് മികച്ച നടിക്കുള്ള ദേശീയ അംഗീകാരം ലഭിച്ചത്.

അതേസമയം, മഞ്ജു വാര്യര്‍ ഇനി അഭിനയിക്കാന്‍ പോകുന്നത് സത്യന്‍ അന്തിക്കാടിന്‍റെ ചിത്രത്തിലായിരിക്കുമെന്നുള്ള പ്രചരണം സോഷ്യല്‍ നെറ്റുവര്‍ക്കിംഗ് സൈറ്റുകളില്‍ ശക്തമായി. രഞ്ജന്‍ പ്രമോദ് തിരക്കഥയെഴുതുന്ന ഈ സിനിമയിലെ നായകന്‍ മോഹന്‍ലാലാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :