രേണുക വേണു|
Last Modified ബുധന്‍, 30 ജൂണ്‍ 2021 (10:59 IST)
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാനാവില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെ എതിര്‍ത്ത് സുപ്രീം കോടതി. കേന്ദ്രത്തിനെതിരെ സുപ്രീം കോടതി രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. കോവിഡ് മൂലം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതി നിര്‍ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ആറ് മാസത്തിനുള്ളില്‍ തയ്യാറാക്കണമെന്നും കേന്ദ്രത്തിന് നിര്‍ദേശം. എത്ര തുക നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് തീരുമാനിക്കാം. സഹായധനം നല്‍കാന്‍ ആവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാര്‍ വാദങ്ങളെല്ലാം കോടതി തള്ളി. ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബഞ്ചിന്റേതാണ് നിര്‍ണായക വിധി. ധനസഹായം നല്‍കിയാല്‍ കോവിഡ് പ്രതിരോധത്തിനായുള്ള ഭാവി പദ്ധതികളെ ബാധിക്കുമെന്നാണ് കേന്ദ്രം കോടതിയില്‍ അറിയിച്ചിരുന്നത്.