എന്റെ വസ്ത്രം എന്റെ ചോയ്‌സ്,ഹിജാബ് വിവാദത്തിൽ നിഖത് സരിൻ

അഭിറാം മനോഹർ| Last Modified ചൊവ്വ, 24 മെയ് 2022 (17:02 IST)
ഹിജാബ് വിവാദത്തിൽ പ്രതികരണവുമായി ലോക വനിതാ ബോക്സിങ് ചാമ്പ്യൻ നിഖത് സരിൻ. വസ്ത്രധാരണം ഒരാളുടെ വ്യക്തിതീരുമാനമാണെന്നും അതിൽ കൈകടത്താൻ മറ്റാർക്കും അധികാരമില്ലെന്നും നിഖത് സരിൻ അഭിപ്രായപ്പെട്ടു.എൻഡിടിവിക്ക് നൽകിയ അഭിമുഖത്തിലാണ് നിഖത് സരിൻ അഭിപ്രായം വ്യക്തമാക്കിയത്.

നിങ്ങൾ എന്ത് ധരിക്കണമെന്ന് നിങ്ങൾക്ക് തീരുമാനിക്കാം. അത് പൂർണമായി വ്യക്തിയുടെ തീരുമാനമാണ്.അവിടെ അഭിപ്രായം പറയാൻ എനിക്ക് അവകാശമില്ല. എനിക്ക് എന്റേതായ ചോയ്സ് ഉണ്ട്. ഹിജാബും മറ്റ് വസ്ത്രങ്ങളും ധരിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഞാൻ മറ്റ് വസ്ത്രങ്ങൾ ധരിക്കുന്നത് കൊണ്ട് എന്റെ വീട്ടുകാർക്ക് പ്രശ്നമില്ല-നിഖത് സരിൻ പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :