റോഡിലെ തർക്കത്തിൽ ഒരാൾ മരിച്ച കേസ്: സിദ്ദുവിനെ ഒരു വർഷം തടവിന് ശിക്ഷിച്ച് സുപ്രീംകോടതി

അഭിറാം മനോഹർ| Last Modified വ്യാഴം, 19 മെയ് 2022 (14:51 IST)
റോഡിലുണ്ടായ തർക്കത്തിനിടെ ഒരാൾ മരിച്ച കേസിൽ പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവ്ജ്യോത് സിങ് സിദ്ദുവിന് ഒരു വർഷം തടവ്. 1988 ഡിസംബർ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം നൽകിയ പുനഃപരിശോധന ഹർജിയിലാണ് സുപ്രീം കോടതിയുടെ നടപടി.
സിദ്ദു കോടതിയിൽ കീഴടങ്ങണമെന്നും ഉത്തരവുണ്ട്.

ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണകാരണമെന്നുമാണ് കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചത് എന്നതിന് ളിവില്ലെന്നു സിദ്ദു വാദിച്ചു. നേരത്തേ, സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി ഇതേ കേസ് സുപ്രീം കോടതി തീർപ്പാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :