ഫൈവ് സ്റ്റാർ ഉൾപ്പടെയുള്ള മദ്യശാലകൾക്ക് തിരിച്ചടി; പാതയോരത്തെ ബാറുകളും പൂട്ടണമെന്ന് സുപ്രീം കോടതി

പാതയോര മദ്യനിരോധനം ബാറുകള്‍ക്കും ബാധകമെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി| സജിത്ത്| Last Modified വെള്ളി, 31 മാര്‍ച്ച് 2017 (16:29 IST)
ദേശീയ - സംസ്ഥാന പാതയോരങ്ങളിലെ എല്ലാ മദ്യാശാലകളും പൂട്ടണമെന്ന് സുപ്രീം കോടതി. ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ മദ്യശാലകള്‍ക്കും വിധി ബാധകമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. ലൈസന്‍സുള്ളവര്‍ക്ക് സെപ്റ്റംബര്‍ 30വരെ തുടരാമെന്നും കോടതി അറിയിച്ചു.

സ്റ്റാര്‍ ഹോട്ടലുകളിലെ ബാറുകള്‍ക്ക് ഈ വിധി ബാധകമല്ലെന്നായിരുന്നു കേരളത്തിന് ലഭിച്ച നിയമോപദേശം. ഈ വിധിയോടെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്‍പ്പെടെയുള്ളവ പൂട്ടേണ്ടി വരും. മദ്യശാലകള്‍ തമ്മില്‍ ദൂരം 500ല്‍ നിന്ന്
220 മീറ്ററാക്കി കുറച്ചു. 20,000ല്‍ താഴെമാത്രം ജനസഖ്യയുള്ള തദ്ദേശഭരണപ്രദേശങ്ങളില്‍ മാത്രമാണ് ഇത് ബാധകം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :