വിമാനക്കമ്പനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്; നടപടിക്കൊരുങ്ങി ശിവസേന

എയര്‍ ഇന്ത്യക്കെതിരെ നടപടിക്കൊരുങ്ങി ശിവസേന രംഗത്ത്

ന്യൂഡല്‍ഹി| Aiswarya| Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (11:26 IST)
എയര്‍ ഇന്ത്യയുടെ നടപടി പ്രകാരം രവീന്ദ്ര ഗെയ്ക്‌വാദ് എം.പിയെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയതിന് ശിവസേന രംഗത്ത്. വിമാനക്കമ്പനിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് കൊടുക്കുമെന്ന് അവര്‍ അറിയിച്ചു. ഗെയ്ക്‌വാദിന്റെ മണ്ഡലമായ മഹാരാഷ്ട്രയിലെ ഒസ്മാനാബാദിലാണ് സേന ഇത് ആഹ്വാനം ചെയ്തിരിക്കുന്നത്.

എംപിക്ക് പിന്തുണയുമായി
പ്രവര്‍ത്തകര്‍ ഒമേര്‍ഗയില്‍ ഒരു ബൈക്ക് റാലിയും സംഘടിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങള്‍ തുടങ്ങാന്‍ കാരണം ദിവസങ്ങള്‍ക്ക് മുമ്പ് എയര്‍ ഇന്ത്യയുടെ ഡെപ്യൂട്ടി മാനേജരെ എംപി മര്‍ദിച്ചതാണ്. വിമാനയാത്രയില്‍ ബിസിനസ് ക്ലാസിനു പകരം എക്കണോമി ക്ലാസില്‍ ഇരുത്തിയതാണ് ഗെയ്ക് വാദിനെ ചൊടിപ്പിച്ചത്. അതുകൊണ്ട് തന്നെ എഫ്‌ഐഎ അംഗത്വത്തിലുള്ള വിമാന സര്‍വീസുകളില്‍ നിന്നും എംപിയെ വിലക്കിയിരുന്നു. ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നീ കമ്പനികളാണ് എഫ്‌ഐഎയില്‍ ഉള്‍പ്പെടുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :