ന്യൂഡൽഹി|
സജിത്ത്|
Last Modified തിങ്കള്‍, 27 മാര്‍ച്ച് 2017 (12:58 IST)
ക്ഷേമ പദ്ധതികൾക്ക്
ആധാർ നിർബന്ധമാക്കിയ കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സുപ്രീം കോടതി. ക്ഷേമ പദ്ധതികളുടെ ഗുണഫലം അനുഭവിക്കുന്നതിന് ഒരുകാരണവശാലും ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന്
സുപ്രിം കോടതി ഉത്തരവിട്ടു. അതേസമയം, ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ നിർബന്ധമാക്കുന്നതിൽ കുഴപ്പമില്ലെന്നും കോടതി അറിയിച്ചു.
ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹര്‍ അധ്യക്ഷനായുള്ള ഏഴംഗ ബെഞ്ചാണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ആധാർ നിർത്തലാക്കാൻ സാധിക്കില്ല. എന്നാല്‍ ക്ഷേമ കാര്യ പദ്ധതികളല്ലത്തവയ്ക്ക് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള അവകാശം സര്‍ക്കാരിനുണ്ടെന്നും കോടതി നിരീക്ഷിച്ചു. ഉച്ചക്കഞ്ഞി ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് ആധാർ നിർബന്ധമാക്കിയുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ നൽകിയ ഒരു കൂട്ടം ഹര്‍ജികളിലാണ് സുപ്രീം കോടതി ഈ നിലപാട് വ്യക്തമാക്കിയത്.