ന്യൂഡൽഹി|
jibin|
Last Updated:
തിങ്കള്‍, 22 സെപ്‌റ്റംബര്‍ 2014 (14:04 IST)
സിബിഐ ഡയറക്ടർ രഞ്ജിത് സിൻഹക്കെതിരെയുള്ള കേസില്‍ തീരുമാനമെടുക്കാൻ സുപ്രീംകോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ സഹായം തേടി.
ടുജി കേസിലെ പ്രതികളും കല്‍ക്കരി ഇടപാടില്‍ പ്രതിപ്പട്ടികയില്‍ നില്‍ക്കുന്നവരും രഞ്ജിത് സിൻഹയുടെ വസതിയിലെത്തി കൂടിക്കാഴ്ച് നടത്തിയെന്നാണ് ആരോപണം. കേസില്‍ സിബിഐ ശേഖരിച്ച വിവരങ്ങളും, സിൻഹയുടെ വസതിയിലെ സന്ദർശക ലിസ്റ്റും മറ്റ് രേഖകളും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറിന് കൈമാറാൻ കോടതി ഉത്തരവിടുകയും ചെയ്തു.
സിബിഐ ഡയറക്ടറുടെ കൂടിക്കാഴ്ചയ്ക്ക് ടുജി കേസുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നതാവും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണം നടത്തുന്നത്. അതേ സമയം ഏജൻസി അന്വേഷിച്ച ഒരു കേസിലും യാതൊരു തരത്തിലുള്ള ഇടപെടലുകളും ഉണ്ടായിട്ടില്ലെന്ന് രഞ്ജിത് സിൻഹ
കോടതിയെ അറിയിച്ചു.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.