സൗമ്യ വധക്കേസ്; വധശിക്ഷ റദ്ദാക്കി കുറ്റവിമുക്തനാക്കണം, ഗോവിന്ദചാമിയുടെ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും

ഗോവിന്ദചാമിയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

ന്യൂഡൽഹി| aparna shaji| Last Modified ബുധന്‍, 31 ഓഗസ്റ്റ് 2016 (09:01 IST)
സൗമ്യ വധകേസിൽ കീഴ്ക്കോടതി വിധിച്ച വധശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗോവിന്ദചാമി നൽകിയ ഹർജി സുപ്രീംകോടതി ഇന്നു പരിഗണിക്കും. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. തൃശൂർ അതിവേഗ കോടതിയാണ് ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. കീഴ്ക്കോടതിയുടെ ഈ വിധി റദ്ദാക്കി കുറ്റവിമുക്തനാക്കണം എന്നാണ് പ്രതിയുടെ ആവശ്യം.

ഏറെ ചർച്ചകൾക്ക് ശേഷം 2011 നവംബർ 11നായിരുന്നു കോടതി ഗോവിന്ദചാമിക്ക് വധശിക്ഷ വിധിച്ചത്. വധശിക്ഷക്ക് പുറമേ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. കീഴ്ക്കോടതിയുടെ ഉത്തരവ് ഹൈക്കോടതി ശരിവെക്കുകയായിരുന്നു. ദൃക്സാക്ഷികളില്ലായിരുന്ന കേസിൽ സാക്ഷിമൊഴികളുടെയും സാഹചര്യത്തെളിവുകളുടെയും അടിസ്ഥാനത്തിലാണ് വിചാരണ പൂർത്തിയാതത്. നാല്‍പ്പതിമൂന്നോളം തൊണ്ടിയും 101 രേഖകളും കേസിലേക്കായി കോടതിയില്‍ സമര്‍പ്പിച്ചു. 1000 ഏടുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :