ന്യൂഡൽഹി|
JOYS JOY|
Last Modified ചൊവ്വ, 30 ഓഗസ്റ്റ് 2016 (08:49 IST)
കോടതിനടപടികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. എ കെ സിക്രി അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാനവിധി പുറപ്പെടുവിച്ചത്. ലൈംഗികാരോപണ കേസിൽ ജയിലിൽ കഴിയുന്ന വിവാദ സന്യാസി ആശാറാം ബാപ്പുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ ആയിരുന്നു നിര്‍ണായകമായ വിധിപ്രഖ്യാപനം.
മാധ്യമങ്ങളെ വിലക്കണമെന്ന് ആശാറാം ബാപ്പുവിന്റെ അഭിഭാഷകൻ രാജു രാമചന്ദ്രൻ കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ മാധ്യമങ്ങൾ കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നത് വിലക്കണമെന്നായിരുന്നു ആവശ്യം.
എന്നാൽ കോടതി ഇത് തള്ളുകയായിരുന്നു. മാധ്യമങ്ങളെ എന്തിന് വിലക്കണമെന്നും
മാധ്യമങ്ങൾ അവരുടെ ഉത്തരാവാദിത്തമാണ് നിർവ്വഹിക്കുന്നതെന്നും മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടാനാവില്ലെന്നും കോടതി വ്യക്തമാക്കി.