ടൈഗര്‍ മേമന്റെ ഫോണ്‍ വിളിയെക്കുറിച്ച് അറിയില്ല: മുംബൈ പൊലീസ്

 ടൈഗര്‍ മേമന്‍ , മുംബൈ സ്‌ഫോടനം , യാക്കൂബ് മേമന്‍ , സുപ്രീം കോടതി
മുംബൈ| jibin| Last Modified ശനി, 8 ഓഗസ്റ്റ് 2015 (09:35 IST)
1993ലെ മുംബൈ സ്ഫോടനക്കേസിലെ മുഖ്യപ്രതിയും തൂക്കിലേറ്റപ്പെട്ട യാക്കൂബ് മേമന്റെ സഹോദരനുമായ ടൈഗർ മേമൻ യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂർ മുമ്പ് ബന്ധുക്കളെ ഫോണിൽ വിളിച്ച വിവരത്തെക്കുറിച്ച് അറിയില്ലെന്ന് മുംബൈ പൊലീസ്. യാക്കൂബിനെ തൂക്കിലേറ്റുന്നതിന് മുമ്പായി ടൈഗര്‍ മേമന്‍ വീട്ടിലേക്ക് ഫോണ്‍ വഴി ബന്ധപ്പെട്ടുവെന്നാണ് ‘ഇക്കണോമിക് ടൈംസ്’ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്‌തത്.

ടൈഗര്‍ മേമന്റെ ഫോണ്‍ വിളിയെക്കുറിച്ച് അറിയില്ല എന്നാണ് മഹാരാഷ്ട്ര സര്‍ക്കാരും മുംബൈ പൊലീസും വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള യാതൊരു വിവരവും ലഭ്യമായിട്ടില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് സെക്രട്ടറി വ്യക്തമാക്കി. ഇത്തരത്തില്‍ ഒരു സംഭാഷണം തങ്ങള്‍ പകര്‍ത്തിയിട്ടില്ലെന്നും സംഭാഷണത്തിന്റെ പകര്‍പ്പ് മുംബൈ പൊലീസിന്റേതല്ലെന്നും മുംബൈ പൊലീസ് ഡെപ്യൂട്ടി കമീഷണര്‍ ധനഞ്ജയ് കുല്‍ക്കര്‍ണിയും പറഞ്ഞു. ഫോണ്‍ സംഭാഷണത്തെക്കുറിച്ച് വിവരമൊന്നുമില്ളെ ന്ന് മഹാരാഷ്ര്ട ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി കെപി ബക്ഷി നേരത്തത്തേ പ്രസ്താവിച്ചിരുന്നു. മഹാരാഷ്‌ട്രാ ഡിജിപിയോ കേന്ദ്ര ഏജന്‍സികളോ ഇതുസംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ തന്നിട്ടില്ളെന്നും അദ്ദേഹം പറഞ്ഞു.

ടൈഗര്‍ മേമന്റെ ഫോണ്‍ വിളിയെക്കുറിച്ച് പുറത്തുവന്ന വാര്‍ത്ത:-

മേമനെ തൂക്കിലേറ്റാൻ സുപ്രീംകോടതി വിധിച്ചതിനെ തുടർന്ന് ശിക്ഷ നടപ്പാക്കുന്നതിന് ഒന്നര മണിക്കൂർ മുമ്പായിരുന്നു മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലെ ലാൻഡ്ഫോണിലേക്ക് സന്ദേശം എത്തിയതെന്നാണ് വാര്‍ത്തകള്‍ പുറത്തു വന്നത്. യാക്കൂബിന്റെ മരണത്തിന് പകരം വീട്ടുമെന്നായിരുന്നു ടൈഗർ മേമൻ പറഞ്ഞത്.
മൂന്നു മിനിറ്റ് നേരമാണ് സംഭാഷണം നീണ്ടുനിന്നത്.

30ന് പുലർച്ചെ 5.35നാണ് മേമന്റെ മാഹിമിലുള്ള അൽ ഹുസെയ്നി വീട്ടിലേക്ക് ഫോൺ സന്ദേശം എത്തിയത്. പൊലീസിനു തിരിച്ചറിയാത്ത ആരോ ഒരാളാണ് ഫോണെടുത്തത്. ഫോൺ എടുത്ത ഉടൻ ടൈഗർ മേമൻ സലാം വലൈക്കും എന്ന് അഭിവാദ്യം ചെയ്തു. അതിനുശേഷം ഫോൺ യാക്കൂബിന്റെ അമ്മയായ ഹനീഫയ്‌ക്ക് കൈമാറാൻ നിർദ്ദേശിക്കുകയായിരുന്നു. ഹനീഫ ഫോണെടുക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മുറിയിലുണ്ടായിരുന്ന അപരിചിതനായ ഒരാള്‍ ഭായിജാനിനോട് സംസാരിക്കണമെന്ന് ഹനീഫയെ നിര്‍ബന്ധിച്ചു.

പിന്നീട് ഹനീഫ ടൈഗർ മേമനുമായി സംസാരിക്കുകയായിരുന്നു. യാക്കൂബിന്റെ മരണത്തിൽ പ്രതികാരം ചെയ്യുമെന്ന് യാക്കൂബ് അമ്മയോട് പറഞ്ഞു. ഹിന്ദിയിലായിരുന്നു ഇരുവരും തമ്മിലുള്ള സംസാരം. എന്നാൽ അക്രമം വേണ്ടയെന്ന് അമ്മ ടൈഗർ മേമനോടു പറയുന്നുണ്ട്. ഇതൊക്കെ അവസാനിപ്പിച്ചൂടെ, ആദ്യത്തെ സംഭവത്തോടെ എനിക്ക് യാക്കൂബിനെ നഷ്ടപ്പെട്ടു. ഇനി മറ്റാരും മരിക്കുന്നത് എനിക്കു കാണാൻ വയ്യെന്നും ഹനീഫ പറയുന്നുണ്ട്. എന്നാൽ താൻ പ്രതികാരം ചെയ്യുമെന്ന് മേമൻ വീണ്ടും അമ്മയോട് പറഞ്ഞു. പിന്നീട് ഹനീഫ മറ്റൊരാൾക്ക് ഫോൺ കൈമാറി. ഇയാൾ ആരെന്നു തിരിച്ചറിഞ്ഞിട്ടില്ല. കുടുംബത്തിന്റെ കണ്ണീർ വെറുതെയായിപ്പോകില്ല എന്ന് ഇയാളോടു മേമൻ പറയുന്നു. യാക്കൂബിന്റെ വധശിക്ഷ ശരിവെക്കുന്നതിന് 40 മിനിറ്റ് മുമ്പാണ് ഫോണ്‍ സംഭാഷണം നടക്കുന്നത്.
വോയ്സ് ഓവർ ഇന്റർനെറ്റ് പ്രോട്ടോക്കോൾ (വിഒഐപി) സംവിധാനത്തിലാണ് ഫോൺ എത്തിയതെന്നുമായിരുന്നു കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പരന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം ...

ലോകസമ്പന്നരുടെ പട്ടികയില്‍ മസ്‌ക് ബഹുദൂരം മുന്നില്‍; രണ്ടാം സ്ഥാനം മാര്‍ക് സക്കര്‍ബര്‍ഗിന്
2025ലെ ഫോബ്‌സ് ശതകോടീശ്വര പട്ടികയില്‍ ഏറ്റവും സമ്പന്നനായ മലയാളിയായി എംഎ യൂസഫലി. 550 കോടി ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ ...

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ വളര്‍ത്തുമൃഗങ്ങളെ പഞ്ചായത്ത് ഏറ്റെടുത്തു
ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ പ്രതിയായി ഒളിവില്‍ പോയ സുകാന്തിന്റെ വീട്ടിലെ ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ...

പറയാനുള്ളത് മുഴുവന്‍ കേട്ടു; ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ആരോഗ്യവകുപ്പ് മന്ത്രി
പറയാനുള്ളത് മുഴുവന്‍ കേട്ടെന്നും ഇനി ആശാവര്‍ക്കര്‍മാരുമായി ചര്‍ച്ച ഇല്ലെന്ന് ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ ...

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും
എസ്എസ്എല്‍സി പരീക്ഷയുടെ നിലവാരം വര്‍ധിപ്പിക്കാനും വിദ്യഭ്യാസത്തിന്റെ ഗുണനിലവാരം ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ ...

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി
ജബല്പൂരില്‍ സംഭവിച്ചെങ്കില്‍ അതിന് നിയമപരമായ നടപടിയെടുക്കും. അതങ്ങ് ബ്രിട്ടാസിന്റെ ...