ദിനംപ്രതി ലഭിക്കുന്നത് നിരവധി പീഢന ക്ലിപ്പുകള്‍: സുനിത കൃഷ്ണന്‍

VISHNU N L| Last Updated: വെള്ളി, 15 മെയ് 2015 (17:00 IST)
ഷെയിം റെയ്പിസ്റ്റ് എന്ന ക്യാമ്പയ്‌ന്റെ ഭാഗമായി ബാംഗ്ലൂര്‍ സ്വദേശി കൗശിക് കോനാര്‍ അറസ്റ്റിലായെങ്കിലും സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ ചിത്രീകരിക്കുന്ന നിരവധി വീഡിയോ ക്ലിപ്പുകളാണ് ദിനംപ്രതി തനിക്ക് ലഭിക്കുന്നതെന്ന് സാമൂഹിക പ്രവര്‍ത്തകയും
‘ഷെയിം റെയ്പിസ്റ്റ്’ കാമ്പയിനും നടത്തുന്ന സുനിതാ കൃഷ്ണന്‍ പറഞ്ഞു. ഫെയ്‌സ്ബുക്കില്‍ ബലാത്സംഗ വീഡിയോ പ്രദര്‍ശിപ്പിച്ച കേസില്‍ മുഖ്യ പ്രതി പിടിയിലായതിനു പിന്നാലെയാണ് സുനിതാ കൃ^ഷ്ണന്‍ പ്രതികരിച്ചത്.

തനിക്ക് കിട്ടുന്ന ഇത്തരം വീഡിയോകള്‍ അധികൃതര്‍ക്ക്
കൈമാറുണ്ടെങ്കിലും നടപടിയെടുക്കുന്ന കാര്യത്തില്‍ അധികൃതര്‍ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്നും സുനിത പറഞ്ഞു. ബലാത്സംഗത്തിന് ഇരയായവരെ സംരക്ഷിക്കാന്‍ ഗവണ്‍മെന്റ് കൃത്യമായ പ്രക്രിയ രൂപപ്പെടുത്തണമെന്നും ഇത്തരത്തിലുള്ള കേസുകള്‍ അന്വേഷിക്കാന്‍ ആഭ്യന്തര മന്ത്രാലയം പ്രത്യേക വിങ്ങിനെ രൂപീകരിക്കണമെന്നും സുനിതാ കൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജ്വല എന്ന സംഘടനയുടെ സാരഥിയാണ് സുനിതാ കൃഷ്ണന്‍. ബലാത്സംഗ വീഡിയോകള്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്താണ്
ഷെയിം റെയ്പിസ്റ്റ് കാമ്പയിന്‍ സുനിതാ കൃഷണന്‍ നടത്തുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :