VISHNU N L|
Last Modified വ്യാഴം, 7 മെയ് 2015 (15:02 IST)
തേര്‍ഡ്പാര്‍ട്ടി ആപ്പുകളുപയോഗിച്ച് ഡേറ്റ പങ്കിടുമ്പോള്‍ വ്യക്തിപരമായ വിവരങ്ങള്‍ നല്‍കാതെ ആപ്ലിക്കേഷന്‍ ഉപയോഗിക്കാന്‍ സൌകര്യമൊരുക്കി ഫേസ്ബുക്ക് 'അനോണിമസ് ലോഗിന്‍' സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇത് നിലവില്‍ വരുന്നതൊടെ ആപ്ലിക്ക്ലേഷനുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ പങ്കിടാന്‍ ഫെയ്‌സ്ബുക്ക് ലോഗിന്‍ ഉപയോഗിക്കുമ്പോള്‍
ഏതൊക്കെ വിവരങ്ങള്‍ ആ ആപ്പിലെത്തണമെന്ന് യൂസര്‍ക്ക് തീരുമാനിക്കാന്‍ സാധിക്കും.
സ്വകാര്യ വിവരങ്ങള്‍ പങ്കിടാതെ ചില ആപ്പുകള്‍ ഉപയോഗിക്കാന്‍ യൂസര്‍മാര്‍ ആഗ്രഹിക്കാറുണ്ട്. അത്തരം യൂസര്‍മാരുടെ താത്പര്യമാണ് അനോണിമസ് ലോഗിന്‍ സംവിധാനത്തില്‍ പ്രതിഫലിക്കുന്നത്. ഇപ്പോള്‍ അനോണിമസ് ലോഗിന്‍ സംവിധാനം ടെസ്റ്റിങ് ഘട്ടത്തിലാണ്. വരുംമാസങ്ങളില്‍ ടെസ്റ്റിങ് കൂടുതല്‍ വ്യാപകമാക്കും.