മുംബൈ|
jibin|
Last Modified വ്യാഴം, 21 മെയ് 2015 (11:32 IST)
സുനന്ദാ പുഷ്‌ക്കറുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ പ്രകോപിതനായി മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍. മാധ്യമപ്രവര്‍ത്തകര്‍ സ്വന്തമായി കള്ളം ചമയ്‌ക്കുന്നവരും നികൃഷ്‌ടരുമാണ്. സ്വകാര്യദു:ഖത്തില്‍ നിന്നും നേട്ടമുണ്ടാക്കുന്നവരാണ് ഈ വര്‍ഗം. കേസില്‍ പൊലീസിനോടും അന്വേഷണോദ്യോഗസ്‌ഥരോടും മാത്രമാണ് തനിക്ക് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ചില ചാനലുകള്‍ തന്നെ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറുന്നയാളായി മുദ്രകുത്തുകയാണ്. അന്വേഷണോദ്യോഗസ്‌ഥര്‍ക്ക് മുമ്പില്‍ മാത്രമാണ് സുനന്ദയുടെ മരണത്തെക്കുറിച്ച് സംസാരിക്കാനുള്ളത്. സ്വകാര്യദു:ഖത്തില്‍ നിന്നും വാര്‍ത്തകള്‍ വാരിക്കോരി നല്‍കി നേട്ടമുണ്ടാക്കുന്ന വര്‍ഗമായി മാധ്യമപ്രവര്‍ത്തകര്‍ മാറിയെന്നും തരൂര്‍ പറഞ്ഞു.
സുനന്ദാകേസില്‍ തരൂരിന്റെ മൂന്ന് സുഹൃത്തുക്കളെ നുണപരിശോധനയ്‌ക്ക് വിധേയമാക്കാന്‍ ഡല്‍ഹിപോലീസിന് ഇന്നലെ കോടതി അനുമതി നല്‍കിയ പശ്‌ചാത്തലത്തിലായിരുന്നു പ്രതികരണം. ബുധനാഴ്‌ച മാധ്യമങ്ങള്‍ ഉന്നയിച്ച ചോദ്യത്തെ തുടര്‍ന്നാണ് തരൂര്‍ പൊട്ടിത്തെറിച്ചത്.