മോഡിയെ പ്രശംസിച്ച് തരൂര്‍; “മോഡി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കൊത്തുയരുന്നു”

  നരേന്ദ്ര മോഡി , ശശി തരൂര്‍ , ഫേസ് ബുക്ക് , ബരാക് ഒബാമ , ടൈം മാസിക
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 17 ഏപ്രില്‍ 2015 (07:58 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ രംഗത്ത്. രാഷ്ട്രീയ വ്യത്യാസങ്ങള്‍ എന്തു തന്നെയായാലും മോഡി ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ക്കൊത്തുയരുന്നുവെന്നാണ് തരൂര്‍ തന്റെ ഫേസ്‌ബുക്ക് പേജില്‍ എഴുതിയത്.
മോഡിയെക്കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ടൈം മാസികയില്‍ എഴുതിയ ലേഖനം ചൂണ്ടിക്കാട്ടിയാണ് തരൂരിന്റെ പ്രശംസ. ഒബാമ എഴുതിയ ലേഖനം ഫെസ്ബുക്കില്‍ ഷെയര്‍ ചെയ്താണ് തരൂരിന്റെ പ്രശംസ.

നേരത്തെ മോഡിയുടെ സ്വച്ഛ് ഭാരത് അഭിയാനുമായി ബന്ധപ്പെട്ട് മോദിയെ പ്രശംസിച്ച് തരൂര്‍ നടത്തിയ പരാമര്‍ശങ്ങളും പോസ്റ്റുകളും ശശി തരൂരിനെതിരായ നടപടിയിലാണ് അവസാനിച്ചത്. അന്ന് അദ്ദേഹത്തെ എഐസിസി വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയായിരുന്നു ഹൈക്കമാന്‍ഡിന്റെ നടപടി. ആണവകരാറടക്കം 13 സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചാണ് മോദിയുടെ കാനഡ സന്ദര്‍ശനം പൂര്‍ത്തിയാകുന്നത്. അതിനിടെ കാനഡ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ന് തിരികെയെത്തും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :