ന്യൂഡല്‍ഹി|
Joys Joy|
Last Modified ചൊവ്വ, 13 ജനുവരി 2015 (12:51 IST)
സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിനെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്ന് ഡല്‍ഹി പൊലീസ് കമ്മീഷണര്‍ ബി എസ് ബസ്സി. സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ഐ പി എല്‍ ഇടപാടുകള്‍ക്ക് ബന്ധമുണ്ടോയെന്ന കാര്യവും അന്വേഷിക്കുമെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
തന്റെ ജോലിക്കാരന്‍ നാരായണ്‍ സിംഗിനെ മര്‍ദ്ദിച്ച് സുനന്ദയെ താനാണ് കൊന്നത് എന്ന് മൊഴിയെടുക്കാന്‍ പൊലീസ് ശ്രമിച്ചെന്ന ശശി തരൂരിന്റെ ആരോപണം കമ്മീഷണര്‍ നിഷേധിച്ചു. പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിനെ ചോദ്യം ചെയ്തേക്കുമെന്ന് അദ്ദേഹം പറഞ്ഞു. തരാറിനെതിരെ കാര്യമായി എന്തെങ്കിലും പ്രത്യേകാന്വേഷണ സംഘത്തിന് ലഭിച്ചാല്‍ അവരുടെ മൊഴിയും രേഖപ്പെടുത്തുമെന്നും ബസ്സി അറിയിച്ചു.
അതേസമയം, സുനന്ദയുടെ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി വിദേശത്തേക്ക് അയച്ചിട്ടില്ലെന്നും കമ്മീഷണര്‍ പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്നത് അനുസരിച്ച് ലണ്ടനിലേക്കോ അമേരിക്കയിലേക്കോ ആന്തരികാവയവങ്ങള്‍ പരിശോധനയ്ക്കായി അയയ്ക്കുമെന്നും കമ്മീഷണര്‍ പറഞ്ഞു.