ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ബുധന്‍, 17 ജൂണ്‍ 2015 (14:38 IST)
ഡല്‍ഹി മുന്‍ നിയമമന്ത്രി സോമനാഥ് ഭാരതിയെ കൂടുതല്‍ ഗുരുതരമായ ആരോപണങ്ങളുമായി അദ്ദേഹത്തിന്റെ ഭാര്യ ലിപിക. താന്‍ ഗര്‍ഭിണിയായിരുന്ന സമയത്ത് തന്റെ നേരെ ഭര്‍ത്താവ് പട്ടികളെ അഴിച്ചു വിട്ടെന്നും മാനസികവും ശാരീരികവുമായി തന്നെ ഉപദ്രവിച്ചെന്നുമാണ് ലിപികയുടെ ആരോപണങ്ങള്‍. അതേസമയം, തനിക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനമില്ലാത്തതാണെന്ന് സോമനാഥ് ഭാരതി പറഞ്ഞു.
അതേസമയം, സോമനാഥ് ഭാരതിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ അദ്ദേഹം
ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന് വിശദീകരണം നല്കി.
ഡല്‍ഹി വനിത കമ്മീഷന് നല്കിയ പരാതിയിലാണ് ലിപിക സോമനാഥ് ഭാരതിക്കെതിരെ ഈ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. താന്‍ മൂന്നാം തവണയും ഗര്‍ഭിണിയായപ്പോള്‍ തന്നെ ഗര്‍ഭഛിത്രം നടത്താന്‍ നിര്‍ബന്ധിച്ചെന്ന് പറയുന്നു.
ഏഴാം മാസം ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്റെ നേരെ പട്ടിയെ അഴിച്ചുവിട്ടെന്നും ഗര്‍ഭഛിത്രം നടത്താന്‍ ഭര്‍ത്താവ് നിര്‍ബന്ധിച്ചതായും പരാതിയില്‍ വ്യക്തമാക്കുന്നുണ്ടെന്ന് ഡല്‍ഹി വനിതകമ്മീഷന്‍ അധ്യക്ഷ ബര്‍ക്ക സിംഗ് പറഞ്ഞു. 26 പേജുള്ള പരാതിയാണ് ലിപിക വനിത കമ്മീഷന് മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്.