1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. suicide

കൌമാരക്കാരി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ

വാർത്ത
ഡൽഹി: കൌമാരക്കാരിയെ ഡൽഹി പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തി. ഡെൽഹി തിലക് വിഹാറിലെ പൊലീസ് സ്റ്റേഷനിലാണ് പെൺകുർട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. 
 
മകളുടെ മരണത്തിൽ ദുരുഹതയുണ്ടെന്നും പെൺകുട്ടിയെ അയൽക്കാരൻ തട്ടിക്കൊണ്ടുപോയതാണെന്നും കുട്ടിയുടെ അമ്മ ആരോപിച്ചു. അയൽകാരന്റെ മകന് തന്റെ മകളെ വിവാഹം ചെയ്തു നൽകണമെന്ന് ഇയാൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ മകൾക്ക് പ്രായ പൂർത്തിയായതിന് ശേഷം മാത്രമേ വിവഹത്തെ കുറിച്ച് ആലോചിക്കുന്നുള്ളു എന്ന് താൻ മറുപടി പറഞ്ഞിരുന്നു.
 
പൊലീസ് വിളിച്ചിട്ടാണ് ഇവിടെ വന്നത്. സ്റ്റേഷനത്തിലെത്തിയ താൻ കണ്ടത് മകൾ ഒരു മുറിയിൽ തൂങ്ങി മരിച്ച നിലയിലും. മൂന്ന് ആൺ മക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിലുമായിരുന്നു എന്ന് മരിച്ച പെൺകുട്ടിയുടെ അമ്മ പറഞ്ഞു. വാർത്ത ഏജൻസിയായ എ എൻ ഐയാണ് വാർത്ത പുറത്തുവിട്ടത്.  
അടുത്ത ലേഖനം
എതിർത്താൽ തിരിച്ചടിക്കാനായിരുന്നു തീരുമാനം, അതിനാൽ ആയുധങ്ങൾ കയ്യിൽ കരുതിയിരുന്നു; അഭിമന്യു വധത്തിലെ മുഖ്യ പ്രതിയുടെ മൊഴി പുറത്ത്