ഭാര്യയേയും രണ്ടുമക്കളെയും കൊലപ്പെടുത്തി 45കാരനായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 6 ഡിസം‌ബര്‍ 2023 (12:51 IST)
ഭാര്യയേയും രണ്ടുമക്കളെയും കൊലപ്പെടുത്തി 45കാരനായ ഡോക്ടര്‍ ആത്മഹത്യ ചെയ്തു. ഉത്തര്‍പ്രദേശിലെ റായി ബരേലിയിലാണ് സംഭവം. അരുണ്‍ കുമാര്‍ സിങ് എന്ന ഡോക്ടറാണ് ആത്മഹത്യ ചെയ്തത്. ഇവരുടെ മരണം വിവരം അറിഞ്ഞ അയല്‍വാസി പൊലീസിനെ അറിയിക്കുകയായിരുന്നു.

റെയില്‍വേ കോച്ച് ഫാക്ടറിയിലെ ഐ സ്‌പെഷ്യലിസ്റ്റായ അരുണ്‍ കുമാറിന് ഡിപ്രഷന്‍ ഉള്ളതായി പൊലീസ് പറയുന്നു. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :