1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Student committed suicide in mangaluru college

പരീക്ഷയ്ക്കിടെ മൊബൈൽ ഉപയോഗിച്ചത് അധ്യാപകൻ പിടിച്ചു, വിദ്യാർഥി കെട്ടിടത്തിൽ നിന്നും ചാടി മരിച്ചു

Student
പരീക്ഷ എഴുതുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിനെ അധ്യാപകന്‍ ചോദ്യം ചെയ്തതിന് പിന്നാലെ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്നും ചാടി മരിച്ചു. മണിപ്പാല്‍ എം സി എച്ച് പി കോളേജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയും ബിഹാര്‍ സ്വദേശിയുമായ സത്യം സുമന്‍(20) ആണ് മരിച്ചത്.
 
വാര്‍ഷിക പരീക്ഷ എഴുതുന്നതിനിടെ സുമന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചത് ശ്രദ്ധയില്‍ പെട്ട അധ്യാപകന്‍ ഫോണ്‍ പിടിച്ചെടുക്കുകയും പരീക്ഷാഹാളില്‍ നിന്നും വിദ്യാര്‍ഥിയെ പുറത്താക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സുമന്‍ കോളേജ് കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നും എടുത്തുചാടിയത്.
അടുത്ത ലേഖനം
ആംബുലൻസിൽ കഞ്ചാവ് കടത്താൻ ശ്രമം : രണ്ടു പേർ പിടിയിൽ