പാക് നേതാക്കളുടെ ഭീഷണി; ഏതു സാഹചര്യവും നേരിടാൻ തയാറാണെന്ന് ഇന്ത്യ

 pakistan , india , jammu kashmir , പാകിസ്ഥാന്‍ , ഇന്ത്യ , ജമ്മു കശ്‌മീര്‍ , രവീഷ് കുമാര്‍
ന്യൂഡൽഹി| Last Modified വ്യാഴം, 29 ഓഗസ്റ്റ് 2019 (17:42 IST)
പാകിസ്ഥാന്‍ നേതാക്കളുടെ പ്രകോപനപരമായ പ്രസ്‌താവനകളില്‍ പ്രതിഷേധമുണ്ടെന്ന്
ഇന്ത്യ. ഏതു സാഹചര്യവും നേരിടാൻ തയാറാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ പാക് നേതാക്കള്‍ നടത്തുന്ന
പ്രതികരണങ്ങൾ അപലപനീയമാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

ഏതു സാഹചര്യവും നേരിടാൻ ഇന്ത്യ തയാറാണ്. പാക്കിസ്ഥാന്റെ ലക്ഷ്യം പ്രകോപനം മാത്രമാണ്. ഒരു സാധാരണ അയൽക്കാരനെ പോലെ അവര്‍ പ്രവർത്തിക്കണമെന്നാണ് ഇന്ത്യയുടെ ആവശ്യം. ജമ്മു കശ്‌മീരിലെ സ്ഥിതിഗതികള്‍ ഇന്ത്യ സംയമനത്തോടെയാണ് കൈകാര്യം ചെയ്യുന്നത്. കശ്‌മീര്‍ വിഷയത്തില്‍ പാകിസ്ഥാന്‍ ഐക്യരാഷ്ട്രസഭക്ക് നമല്‍കിയ പരാതിക്ക് കടലാസിന്‍റെ വില പോലുമില്ലെന്നും രവീഷ് കുമാർ പറഞ്ഞു.

പാകിസ്ഥാൻ ഭരണകൂടം ഭീകരത അവരുടെ നയമായി സ്വീകരിച്ചിട്ടുള്ളതാണെന്ന് ഇന്ത്യക്ക് ബോധ്യമുണ്ട്. ഓരോ തവണയും നമ്മുടെ ആശങ്ക അവരെ അറിയിച്ചിട്ടുമുണ്ട്. ഭീകരർ നുഴഞ്ഞുകയറാൻ പാകിസ്ഥാൻ സഹായിക്കുന്നുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾക്കെതിരെ അവർ പോരാടണം. അല്ലാതെ അയൽരാജ്യത്തേക്ക് ഭീകരരെ തള്ളിവിടുകയല്ല ചെയ്യേണ്ടതെന്നും രവീഷ് കുമാർ പറഞ്ഞു.

ഇന്ത്യക്കും പാകിസ്ഥാനും ഇടയിലുള്ള വ്യോമപാത അടച്ചതായി പാകിസ്ഥാൻ ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചിട്ടില്ല. ജമ്മു കശ്‌മീരിലെ 10 ജില്ലകളിൽ മൊബൈൽ ഫോൺ സേവനങ്ങൾ പുനഃസ്ഥാപിച്ചിട്ടുണ്ടെന്നും രവീഷ് കുമാർ ചൂണ്ടിക്കാട്ടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :