ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 7.5

ന്യൂഡല്‍ഹി:| Last Updated: ശനി, 25 ഏപ്രില്‍ 2015 (12:47 IST)
ഉത്തരേന്ത്യയില്‍ തുടര്‍ച്ചയായ ഭൂചലനം. ഡല്‍ഹി, ബീഹാര്‍, മധ്യ പ്രദേശ്, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണു ഭൂചലനമുണ്ടായത്. 11 :40 മണിയോടയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. ഭൂചലനം 20 സെക്കന്‍ഡ് നീണ്ട് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 12: 17 ഓടെ വീണ്ടും ഭൂചലനമുണ്ടായി‍.

പ്രകമ്പനത്തില്‍ ചില ബഹു കെട്ടിടങ്ങളില്‍ ചെറിയതോതില്‍ വിള്ളലുണ്ടായി. ഭൂചലനത്തെത്തുടര്‍ന്ന് ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്ന് ഇറങ്ങിയോടി. നേപ്പാളിലെ പൊഖാറയ്ക്ക് 80 കിലോമീറ്റര്‍ കിഴക്കാണ് ഭൂകമ്പപ്രഭവകേന്ദ്രം.


പ്രകമ്പനം ഡല്‍ഹിയുള്‍പ്പടെയുള്ള ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ അനുഭവപ്പെട്ടു. പ്രകമ്പനത്തെത്തുടര്‍ന്ന് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭൂചലനത്തെത്തുടര്‍ന്ന് ദില്ലി മെട്രോ സര്‍വ്വീസ് നിര്‍ത്തിവെച്ചു.

കൊച്ചിയിലും ഭൂചലനം അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. കലൂര്‍ കടവന്ത്ര പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. കേരളത്തില്‍ നേരിയ ഭൂചലനമാണുണ്ടായത്.
ചെന്നൈയിലും ഭൂചലനം ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :