നമ്മള്‍ ഹിന്ദിക്കെതിരല്ല; പക്ഷെ ഹിന്ദി വത്കരണത്തിനെതിരാണ്: എംകെ സ്റ്റാലിന്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 26 ജനുവരി 2022 (11:45 IST)
നമ്മള്‍ ഹിന്ദിക്കെതിരല്ലെന്നും പക്ഷെ ഹിന്ദി വത്കരണത്തിനെതിരാണെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. 'മൊഴിപോര്‍' എന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഴിപോര്‍ എന്നാല്‍ ഭാഷയ്ക്കുവേണ്ടിയുള്ള യുദ്ധം എന്നാണ് അര്‍ഥം. നമ്മള്‍ സംസാരിക്കുന്നത് തമിഴാണ്. എന്നുകരുതി നമ്മള്‍ ഇടുങ്ങിയ ചിന്താഗതിക്കാരൊന്നും അല്ല. ഹിന്ദിക്കെതിരെ എന്നല്ല, ഒരു ഭാഷയ്ക്കും നമ്മള്‍ എതിരല്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

ഭാഷ പഠിക്കുന്നത് ഓരോരുത്തരുടേയും താല്‍പര്യമാണെന്നും അത് അടിച്ചേല്‍പ്പിക്കാന്‍ സാധിക്കില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു. ഒരു മതവും ഒരു ഭാഷയുമാത്രമേ ഉള്ളുവെന്നാണ് അവരുടെ വിചാരമെന്നും സ്റ്റാലിന്‍ ആരോപിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :