1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 2,85,914 new COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 2,85,914; മരണം 665

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,85,914 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,99,073 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 665 പേരാണ് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 22,23,018 പേരാണ്. പ്രതിദിന കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.16 ആണ്. അതേസമയം രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 1,63,58,44,536 പേരാണ്. 
അടുത്ത ലേഖനം
കഴക്കൂട്ടത്ത് കഞ്ചാവ് കേസ് പ്രതി വിലങ്ങുമായി പൊലീസ് സ്റ്റേഷനില്‍ നിന്ന് ഓടി രക്ഷപ്പെട്ടു