ജയലളിതയുടെ മരണം വേണ്ടപോലെ അന്വേഷിച്ചാല്‍ ശശികല ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരും: എം കെ സ്റ്റാലിന്‍

ജയലളിതയുടെ മരണത്തിന് ഉത്തരവാദി ശശികലയാണെന്ന് സ്റ്റാലിന്‍

tamilnadu, crisis, sasikala, paneer selvam, aiadmk, bjp, congress, narendramodi,	jayalalithaa, ജയലളിത, തമിഴ്നാട്, പ്രതിസന്ധി, ശശികല, പനീര്‍ ശെല്‍വം, എഐഎഡിഎംകെ,	ബിജെപി, കോണ്‍ഗ്രസ്, നരേന്ദ്രമോദി
ചെന്നൈ| സജിത്ത്| Last Modified വ്യാഴം, 23 ഫെബ്രുവരി 2017 (10:25 IST)
ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ വീണ്ടും പൊട്ടിത്തെറി. ജയലളിതയുടെ മരണത്തിന് വി കെ ശശികലയാണ് ഉത്തരവാദിയെന്ന തുറന്നു പറച്ചില്‍ നടത്തിയാണ് ഡി എം കെ നേതാവ് എം കെ സ്റ്റാലിന്‍ രംഗത്തെത്തിയിരിക്കുന്നത്. ജയലളിതയുടെ മരണം ശരിയായ രീതില്‍ അന്വേഷിച്ചാല്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ശശികലയ്‌ക്കെതിരെ മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജയലളിതയുടെ മരണം വേണ്ട വിധത്തില്‍ അന്വേഷിക്കുകയാണെങ്കില്‍, ഇപ്പോള്‍ നാല് വര്‍ഷം ജയിലില്‍ കിടക്കുന്ന ആള്‍ക്ക് ജീവപര്യന്തം ജയിലില്‍ കിടക്കാമെന്നാണ് ശശികലയുടെ പേരെടുത്തുപറയാതെ സ്റ്റാലിന്‍ പറഞ്ഞത്.

ശശികലയുടെ ബിനാമി ഭരണമാണ് ഇപ്പോള്‍ തമിഴ്നാട്ടില്‍ നടക്കുന്നതെന്നും സ്റ്റാലിന്‍ ആരോപിച്ചു. ജയലളിതയുടെ മരണത്തിന് പിന്നില്‍ ശശികലയാണ് എന്ന് സ്വന്തം പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ പിഎച്ച് പാണ്ഡ്യനും നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പോയസ് ഗാര്‍ഡനില്‍ വലിയ വാക്കുതര്‍ക്കം നടന്നതായും പാണ്ഡ്യന്‍ പറഞ്ഞിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :