aparna shaji|
Last Modified ശനി, 18 ഫെബ്രുവരി 2017 (09:31 IST)
തമിഴ്നാട് മുഖ്യമന്ത്രി പളനിസാമിയും അണ്ണാ ഡി എം കെ നേതാവ് പനീർസെൽവവും ഇന്ന് വിശ്വാസവോട്ടെടുപ്പ് തേടുകയാണ്. തമിഴ്നാട് ഭരിക്കാൻ യോഗ്യനാര് എന്ന് എം എൽ എമാർ ഇന്ന് വ്യക്തമാക്കും. ഇതിനിടയിൽ സ്വന്തം കാലിനടിയിലുള്ള മണ്ണ് ഒലിച്ച് പോവുകയാണോ എന്ന ആശങ്കയും പളനിസാമിയ്ക്ക് ഉണ്ട്.
വിശ്വാസവോട്ട് തേടുന്നതിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി പളനിസ്വാമി-
ശശികല പക്ഷത്തിന് സ്വന്തം ക്യാംപില്‍നിന്ന് അപ്രതീക്ഷിത തിരിച്ചടി നേരിട്ടിരിക്കുകയാണ്. റിസോട്ടില്‍ ദിവസങ്ങളോളം സുഖ തടവില്‍ കഴിഞ്ഞ കോയമ്പത്തൂര്‍ നോര്‍ത്ത് എംഎല്‍എ അരുണ്‍കുമാര്‍ സഭ ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചു. റിസോട്ടില്‍നിന്ന് പുറത്തുകടന്ന ശേഷം അദ്ദേഹം സ്വന്തം മണ്ഡലത്തിലേക്ക് തിരിച്ചു. ഇതോടെ ഒരുവോട്ട് പളനിസ്വാമി പക്ഷത്തിന് നഷ്ടമായിരിക്കുകയാണ്. അനാരോഗ്യം അലട്ടുന്ന ഡിഎംകെ പ്രസിഡന്റ് എം കരുണാനിധിയും വിശ്വാസവോട്ടെടുപ്പില്‍ പങ്കെടുക്കില്ല.
ഒപ്പം സഞ്ചരിച്ചിരുന്ന ഒപിഎസും പ്രതിപക്ഷ തലവനായ സ്റ്റാലിനും ഒന്നിച്ച് എതിരാളികളാകുമ്പോൾ എന്താവും പളനിസാമിയുടെ രാഷ്ട്രീയ ഭാവിയെന്ന് ഇന്ന് വ്യക്തമാകും. രാജ്യത്തിന്റെ കണ്ണ് മുഴുവൻ ഇന്ന് സെന്റ് ജോർജ് കോട്ടയിൽ നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പിലേക്കാണ്. തമിഴ്നാട് നിയമസഭയില്‍ ഇലക്ട്രോണിക് വോട്ടിങ് സംവിധാനം ഇല്ലാത്തതിനാല്‍ ശബ്ദവോട്ടിന്റെ അടിസ്ഥാനത്തിലോ തലയെണ്ണിയോ റോള്‍ കോള്‍ രീതി അനുസരിച്ചോ ആയിരിക്കും വോട്ടെടുപ്പ്.