അനുബന്ധ വാര്‍ത്തകള്‍
- നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം
- നേത്രരോഗം പാരമ്പര്യമായി മക്കള്‍ക്കും വന്നു; 32കാരി മക്കളെ വെട്ടിക്കൊലപ്പെടുത്തി ആത്മഹത്യ ചെയ്തു
- അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്മോഹന് റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
- 240 ജീവനക്കാരെ പിരിച്ചുവിട്ട് ഇന്‍ഫോസിസ്; അറിയിപ്പ് ലഭിച്ചത് ഇന്ന് രാവിലെ
- പാമ്പ് കടിയേറ്റ് മരിച്ചെന്ന് കള്ളക്കഥ; യുവാവിന്റെ കൊലപാതകത്തില്‍ ഭാര്യയും കാമുകനും കുടുങ്ങിയത് ഇങ്ങനെ
ജയിച്ചില്ലെങ്കിൽ കാമുകി ഇട്ടേച്ച് പോകും സാറെ... എസ്എസ്എൽസി ഉത്തരപേപ്പറിൽ 500 രൂപയും അപേക്ഷയും!
ബെംഗളുരു: എസ്എസ്എല്‍സി പരീക്ഷയ്ക്ക് വിജയിപ്പിക്കണമെന്ന അഭ്യര്‍ഥനയ്‌ക്കൊപ്പം മൂല്യനിര്‍ണയം നടത്തുന്ന ടീച്ചര്‍ക്ക് 500 രൂപയും ഉത്തരകടലാസിനൊപ്പം വെച്ച് വിദ്യാര്‍ഥി. കര്‍ണാടകയിലെ ബെലഗാവി ചിക്കോഡിയിലെ മൂല്യനിര്‍ണയ ക്യാമ്പിലാണ് അധ്യാപകന് 500 രൂപയും അഭ്യര്‍ഥനയും ഉത്തരകടലാസിനൊപ്പം ലഭിച്ചത്.
പത്താം ക്ലാസ് പരീക്ഷ ജയിക്കാന്‍ സാര്‍ സഹായിക്കണം. എന്റെ പ്രണയം നിങ്ങളുടെ കയ്യിലാണ്. പരീക്ഷ ജയിച്ചാല്‍ മാത്രമെ എന്റെ പ്രണയം മുന്നോട്ട് പോവുകയുള്ളു, തോറ്റാല്‍ കാമുകി എന്നെ വിട്ട് പോകും. സാറിന് ചായ കുടിക്കാനായി 500 രൂപ ഇതിനൊപ്പം വെയ്ക്കുന്നു. എങ്ങനെയെങ്കിലും വിജയിപ്പിക്കണം. പ്ലീസ് എന്നായിരുന്നു വിദ്യാര്‍ഥിയുടെ അപേക്ഷ. അതേസമയം പരീക്ഷ ജയിച്ചില്ലെങ്കില്‍ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ച് അയക്കുമെന്ന് സന്ദേശവും ലഭിച്ചിട്ടുണ്ട്. വിദ്യാര്‍ഥികളുടെ അഭ്യര്‍ഥനകള്‍ ഇതിനകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. അടുത്തമാസം ആദ്യവാരമാണ് എസ്എസ്എല്‍സി പരീക്ഷഫലം പ്രസിദ്ധീകരിക്കുക.
അടുത്ത ലേഖനം