അനധികൃത സ്വത്ത് സമ്പാദന കേസ്: ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

Jagan mohan
സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 18 ഏപ്രില്‍ 2025 (17:47 IST)
Jagan mohan
അനധികൃത സ്വത്ത് സമ്പാദന കേസ് ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡിക്ക് കുരുക്ക് മുറുകുന്നു. ജഗന്‍മോഹന്‍ റെഡ്ഡിയുടെ 793കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി. 377 കോടി രൂപയുടെ മൂല്യം വരുന്ന ഭൂമിയും കണ്ടുകെട്ടിയിട്ടുണ്ട്. 2011ല്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

ഡാല്‍മിയ സിമന്റില്‍ ജഗന്‍ മോഹന്‍ റെഡിക്കുള്ള 27.5 കോടി രൂപയുടെ ഓഹരികളും ഇഡി പിടിച്ചെടുത്തിട്ടുണ്ട്. ജഗന്‍ മോഹന്‍ റെഡിയുടെ പിതാവ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജഗന്‍ മോഹന്റെ ഉടമസ്ഥതയിലുള്ള സിമന്റ് കമ്പനികളില്‍ ഡാല്‍മിയ നിക്ഷേപം നടത്തിയിരുന്നു. ഇതിനു പകരമായി ജഗന്‍ വഴി 407 ഹെക്ടര്‍ ഭൂമിയില്‍ ഖനനാനുമതി ഡാല്‍മിയ സിമന്റിന് കിട്ടിയിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.

ജഗന്‍ മോഹന്‍ റെഡ്ഡി തന്റെ കമ്പനിയുടെ ഓഹരികള്‍ ഫ്രഞ്ച് കമ്പനിക്ക് വിറ്റിരുന്നു. ഇതിന്റെ തുക ഹവാല ഇടപാടിലൂടെയാണ് ഇന്ത്യയില്‍ എത്തിച്ചതെന്നും കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ തുടര്‍ച്ചയായാണ് ഇഡി യുടെ നീക്കം. സംഭവത്തില്‍ ജഗന്‍ മോഹന്‍ റെഡ്ഡി ഇതുവരെ പ്രതികരിച്ചിട്ടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :