Last Modified ബുധന്‍, 3 ഏപ്രില്‍ 2019 (08:40 IST)
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയെ അധിക്ഷേപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള രംഗത്ത്. ജനങ്ങളെ കോണ്‍ഗ്രസ് പ്രിയങ്കാ ഗാന്ധിയെ യുവതിയായി ചിത്രീകരിച്ച് കബളിപ്പിക്കുകയാണെന്ന് ശ്രീധരന്‍ പിള്ള ആരോപിച്ചു.
48 വയസുള്ള പ്രിയങ്കയെ യുവസുന്ദരിയെന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിക്കുന്നത്. സ്ത്രീകള്‍ ഇരിക്കുന്നതു കൊണ്ട് കൂടുതല്‍ ഒന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണൂരില്‍ ഇന്നലെ നടന്ന എന്‍.ഡി.എ കണ്‍വെന്‍ഷനിലായിരുന്നു ശ്രീധരന്‍ പിള്ളയുടെ വിവാദ പരാമര്‍ശം.
ഇന്നലെ ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസിനെതിരെ അശ്ലീല ചുവയുള്ള പരാമര്‍ശമാണ് എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ നടത്തിയിരുന്നു്. ”സ്ഥാനാര്‍ത്ഥിയായ രമ്യ കുഞ്ഞാലിക്കുട്ടിയെ കാണാന്‍ പോയി. ആ കുട്ടിയുടെ കാര്യം എന്താകുമെന്ന് പറയാനാകില്ല” എന്നായിരുന്നു എ. വിജയരാഘവന്റെ പരാമര്‍ശം. ഇതിനെതിരെ സോഷ്യൽ മീഡിയ ഒന്നാകെ വിമർശനം ഉയരുന്നതിനിടയിലാണ് പിള്ളയുടെ പരാമർശം