1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sputnik vaccine approved for india

റഷ്യൻ വാക്‌സിൻ സ്പുട്‌നിക് 5ന് അടിയന്തിര അനുമതി

റഷ്യ
റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ സ്പു‌ട്‌നിക്കിന് ഇന്ത്യയിൽ അടിയന്തിര അംഗീകാരം. ഡോ റെഡ്ഡീസാണ് സ്പു‌ട്‌നിക് ഇന്ത്യയിൽ നിർമിക്കുക.
 
ഇന്ന് ചേർന്ന സബ്‌ജക്‌ട് എക്‌സ്‌പർട്ട് കമ്മിറ്റിയ്ആണ് സ്പു‌ട്‌നിക് 5 വാക്‌സിന് അംഗീകാരം നൽകിയത്. രാജ്യത്ത് ഉപയോഗത്തിന് അനുമതി ലഭിക്കുന്ന മൂന്നാമത്തെ കൊവിഡ് വാക്‌സിനാണിത്.
 
ഓക്‌സ്‌ഫഡ് യൂനിവേഴ്‌സിറ്റി ആസ്‌ട്രസെനക്കയുമായി ചേർന്ന് വികസിപ്പിക്കുന്ന കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്‌സിൻ എന്നിവയാണ് നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന മറ്റ് വാക്‌സിനുകൾ.
 
About Writer
അഭിറാം മനോഹർ