ന്യൂഡല്‍ഹി|
Last Modified വെള്ളി, 27 മാര്‍ച്ച് 2015 (12:39 IST)
വന്‍ തുകയ്ക്ക് സ്പെക്ട്രം ലേലത്തില്‍ പോയ പശ്ചാത്തലത്തില്‍ നിരക്കുകള്‍ ഉയരുമെന്ന മൊബൈല്‍ കമ്പനികളുടെ നിലാപാട് തള്ളി കേന്ദ്രം. സ്പെക്ട്രം ലേലത്തിന്റെ പേരില്‍ നിരക്ക് വര്‍ധിപ്പിക്കേണ്ട ഒരു സാഹചര്യവുമില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ലേലം ടെലികോം കമ്പനികള്‍ക്ക് വലിയ ബാധ്യത ഉണ്ടാക്കിയിട്ടില്ല അദ്ദേഹം വ്യക്തമാക്കി.
നിരക്ക് മിനിട്ടിന് 1 രൂപ 3 പൈസയില്‍ കൂടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 19 ദിവസം നീണ്ട സ്പെക്ട്രം ലേലം പൂര്‍ത്തിയായപ്പോള്‍ 1,09,875 കോടി രൂപയാണ് സര്‍ക്കാരിന് ലഭിച്ചത്. നേരത്തെ ലേലം പൂര്‍ത്തിയായതോടെ മൊബൈല്‍ നിരക്കില്‍ അടുത്ത മാസങ്ങളില്‍
10 മുതല്‍ 15 ശതമാനം വരെ വര്‍ധന
പ്രതീക്ഷിക്കാമെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.