ന്യുഡല്‍ഹി|
Last Modified ബുധന്‍, 16 ജൂലൈ 2014 (15:11 IST)
ഗാന്ധി കുടുംബത്തിലെ ഇളംതലമുറയിലെ ഒരാള്‍ പാര്‍ലമെന്റിലെത്തി. സോണിയയുടെ കൊച്ചുമകനും പ്രിയങ്കയുടെ മകനുമായ റെയ്ഹാന്‍ വദ്രയായിരുന്നു ആ വിഐപി അതിഥി. പാര്‍ലമെന്റ് നടപടികള്‍ വീക്ഷിക്കാനാണ് ലോക്‌സഭയുടെ സന്ദര്‍ശക ഗ്യാലറിയില്‍ റെയ്ഹാന്‍ എത്തിയത്.
നെഹ്‌റു- ഗാന്ധി കുടുംബത്തിലെ അഞ്ചാം തലമുറക്കാരനായ 13കാരനായ റെയ്ഹാന്‍ മൂന്ന് സുഹൃത്തുക്കള്‍ക്കൊപ്പമാണ്
പാര്‍ലമെന്റില്‍ എത്തിയത്. പാര്‍ലമെന്റ് നടപടികളിലുള്ള താല്‍പര്യം കൊണ്ടാണ് എത്തിയതെന്നാണ് ഒരു ദേശീയ മാധ്യമത്തോട് റെയ്ഹാന്‍ പറഞ്ഞു.
ഗ്യാലറിയില്‍ സ്പീക്കറുടെ ചെയറിന് അഭിമുഖമായാണ് റെയ്ഹാന്‍ ഇരുന്നത്. സഭയുടെ മുന്‍ നിരയുള്ള സോണിയ ഗാന്ധിയെ റെയ്ഹാന് കാണാന്‍ കഴിഞ്ഞുവെങ്കിലും അമ്മാവന്‍ രാഹുല്‍ ഗാന്ധിയെ കാണാനായില്ല. പാര്‍ലമെന്റ് മന്ദിരത്തിലെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ഓഫീസും സന്ദര്‍ശിച്ച ശേഷമാണ് റെയ്ഹാന്‍ തിരിച്ചുപോയത്.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ് ബറേലിയലും അമേഠിയിലും അമ്മ പ്രിയങ്ക റോബര്‍ട്ട് വദ്രയ്ക്കും സഹോദരി മിരയയ്ക്കുമൊപ്പം തെരഞ്ഞെടുപ്പ് പ്രചാരണത്തിനും റെയ്ഹാന്‍ എത്തിയിരുന്നു.