കൊവിഡ് 19: ജാമ്യം കിട്ടാന്‍ ചുമ അഭിനയിച്ച വധശ്രമ കേസ് പ്രതിക്ക് പണികിട്ടി!

കൊറോണ വൈറസ്, കൊവിഡ് 19, കോവിഡ് 19, ജയില്‍, ക്രൈം, Covid 19, Coronavirus, Jail, Police
കൊല്ലം| എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 26 മാര്‍ച്ച് 2020 (12:45 IST)
അടിപിടിക്കേസിലെ പ്രതിക്ക് ജാമ്യം ലഭിക്കാനായി ചുമ അഭിനയിച്ചപ്പോൾ അയാൾ വിചാരിച്ചിരിക്കില്ല പണി കിട്ടുമെന്ന്. കഴിഞ്ഞ ദിവസം
കേസിൽ ജാമ്യം ലഭിക്കാനായി ചുമ അഭിനയിച്ച പ്രതിയെ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഡോക്ടറെ കാണിച്ചപ്പോൾ ‘കൊറോണ ഉണ്ടാകാന്‍ സാധ്യതയുണ്ട്’ എന്ന്
ഡോക്ടർ കുറിച്ചപ്പോഴാണ് അത് വിനയായി മാറിയത്.

ബാർബർ ഷോപ്പിൽ മുടിവെട്ടാനെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നയാളെ ക്രൂരമായി മർദ്ദിച്ചതിനാണ് ഇയാൾക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തത്. റിമാൻഡ് പ്രതിയുടെ ചുമ കൊറോണയുടെ ലക്ഷണമാകാമെന്ന് ഡോക്ടർ കുറിപ്പെഴുതിയതിനെ തുടർന്ന് പ്രതിയെ നിരീക്ഷണത്തിനായി അയയ്ക്കാൻ ശുപാര്‍ശ ചെയ്യുകയുംചെയ്തു. പക്ഷേ, ചുമ അഭിനയമാണെന്ന് മനസിലാക്കിയ മജിസ്‌ട്രേറ്റ് പ്രതിയെ റിമാൻഡ് ചെയ്തു.

എന്നാൽ പ്രതിയുമായി ജയിലിലെത്തിയപ്പോൾ ജയിലധികാരികൾ പ്രതിയെ ജയിലിലടയ്ക്കാൻ തയ്യാറായില്ല. പൊലീസുമായുണ്ടായ തർക്കത്തെ തുടർന്ന് പ്രതിയെ പാരിപ്പള്ളി മെഡിക്കൽ കോളജിലെ ഐസൊലേഷൻ വാർഡിൽ രണ്ട് പോലീസുകാരുടെ കാവലിൽ പ്രവേശിപ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :