1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Sonia Gandhi admitted Hospital

കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങള്‍; സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Sonia Gandhi
കൊവിഡിനെ തുടര്‍ന്നുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയാ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഗംഗാറാം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി റണ്‍ദീപ് സര്‍ജേവാലയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കൊവിഡ് മൂലമുള്ള ആരോഗ്യപ്രശ്‌നങ്ങളാലാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണെന്നും ട്വീറ്റില്‍ പറയുന്നു. 
 
ജൂണ്‍ രണ്ടിനായിരുന്നു സോണിയാഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. നാഷണല്‍ ഹൊറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി വിളിച്ചുവരുത്തിയതിന് പിന്നാലെയാണ് സോണിയാ ഗാന്ധിക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.  
അടുത്ത ലേഖനം
സുപ്രീംകോടതിയുടെ പരിസ്ഥിതി ലോലപ്രദേശ ഉത്തരവ്: കോഴിക്കോട് മലയോര പ്രദേശങ്ങളില്‍ ഇന്ന് എല്‍ഡിഎഫ് ഹര്‍ത്താല്‍