ന്യൂഡല്‍ഹി|
Last Modified വ്യാഴം, 1 ഒക്‌ടോബര്‍ 2015 (14:45 IST)
ഭാര്യയുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുന്‍ നിയമമന്ത്രിയുമായ സോംനാഥ് ഭാരതി.ഗാര്‍ഹിക പീഡനക്കേസില്‍ ചോദ്യം ചെയ്യാനായി ദ്വാരകയിലെ വീട്ടില്‍ ഭാര്യയുടെ മുന്നിലെത്തിച്ചപ്പോഴാണ് സംഭവം.ഭാര്യയെ ഉപദ്രവിച്ചത് എന്തിനെന്നും എങ്ങനെയെന്നും ചോദിക്കുന്നതിനിടെയാണ് ഭാരതി കരഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വളര്‍ത്തുനായയെ ഭാര്യക്കുനേരെ അഴിച്ചുവിടാനുള്ള കാരണവും ചോദ്യം ചെയ്യലില്‍ ഉന്നയിച്ചു.
അതിനിടെ ഡല്‍ഹിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന കാറിന്റെ ഡ്രൈവര്‍ ഭാരതിയെ തിരിച്ചറിഞ്ഞെങ്കിലും തനിക്കറിയില്ലെന്നാണ് ഭാരതി മറുപടി നല്‍കിയത്.കണ്ടെത്തിയ കാര്‍ ഫരീദാബാദിലെ ഒരു ബിസിനസുകാരന്റെതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതുകൂടാതെ ഒളിച്ചോട്ടത്തില്‍ നേതാവിന് അഭയം കൊടുത്ത അഞ്ചു പേരെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു.