ന്യൂഡൽഹി|
Last Modified ബുധന്‍, 23 സെപ്‌റ്റംബര്‍ 2015 (14:51 IST)
ഡല്‍ഹി മുന്‍ നിയമമന്ത്രി സോംനാഥ് ഭാരതി
കീഴടങ്ങണമെന്ന് ആംആദ്മി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജരിവാള്‍. ട്വിറ്ററിലൂടെയാണ് കേജ്‌രിവാൾ ഇക്കാര്യം ആവശ്യപ്പെടുന്നത്. ഭാരതി ആം ആദ്മി പാർട്ടിക്ക് അപമാനമായി മാറുകയാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ പറഞ്ഞു. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ അദ്ദേഹം അന്വേഷണവുമായി സഹകരിക്കുകയാണു വേണ്ടത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭാര്യ ലിപിക മിത്രയുടെ പരാതിയിന്മേലാണ് ഗാർഹിക പീഡനത്തിന് ഭാരതിക്കെതിരെ കേസെടുത്തത്. മുൻകൂർ ജാമ്യത്തിനുള്ള അപേക്ഷ ഡൽഹി ഹൈക്കോടതി തള്ളിയതിനെ തുടർന്ന് മുൻ നിയമ മന്ത്രിയായ സോംനാഥ് ഭാരതി ഒളിവിലാണ്. മുൻകൂർ ജാമ്യം തള്ളിയ ഹൈക്കോടതി നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭാരതിയുടെ അഭിഭാഷകൻ അറിയിച്ചിരുന്നു.